സിസിടിവി പകര്‍ത്തി; ഡ്രൈവിംഗ് സ്‌കൂള്‍ ടീച്ചറുടെ ശിഷ്യയുമായുള്ള ചുംബനം വൈറലായി
ബീജിങ്: എല്ലാം കാണുന്ന ഒരാള്‍ മുകളിലുണ്ടെന്ന് പറയുന്നത് വെറുതെയല്ല. ഭാര്യ ഒരിക്കലും കാണില്ലെന്നും അറിയില്ലെന്നുമൊക്കെ കരുതി ശിഷ്യയെ ചുംബിച്ച ഒരു ഡ്രൈവിംഗ് സ്‌കൂള്‍ ടീച്ചറുടെ വികൃതി മുകളിലുള്ള ഒരാള്‍ ഒപ്പിയെടുത്ത് ഭാര്യയ്‌ക്കെത്തിച്ചു. തെക്കന്‍ ചൈനയിലെ ഗ്വാന്‍ഡോംഗ് പ്രവിശ്യയിലുള്ള സിന്‍ സുങ്ങെന്ന 43കാരനാണ് രഹസ്യ ചുംബനം നല്‍കി വിവാദത്തിലായത്.
കാറോട്ടം പഠിപ്പിക്കുന്നതിനിടെ അണ്ടര്‍പാസില്‍ ട്രാഫിക്ക് സിഗ്നലിനായി കാത്തു കിടക്കവെയാണ് സിന്‍ ശിഷ്യയെ ചുംബിച്ചത്. ചുംബനം അടുത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിയുകയും ചെയ്തു. ക്യാമറ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ചുംബനരംഗം പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ടീച്ചറുടെ ചുംബനം സോഷ്യല്‍ മീഡിയകളിലൂടെയും വാട്‌സ് ആപ്പിലൂടെ പ്രചരിക്കാന്‍ അധികനേരം വേണ്ടിവന്നില്ല. സിനിന്റെ ഭാര്യയ്ക്കും കിട്ടി വീഡിയോ. ഭര്‍ത്താവിന്റെ ജോലിക്കിടയിലുള്ള വികൃതികള്‍ കൈയ്യോടെ പിടികൂടിയതോടെ സിന്‍ ഭാര്യയുടെ കാലില്‍ വീണു മാപ്പു ചോദിച്ചെന്നാണ് പറയുന്നത്. ഇനി ആവര്‍ത്തിക്കില്ലെന്ന് ആണയിടുകയും ചെയ്തു.
വീട്ടിലെ പ്രശ്‌നങ്ങള്‍ ഒരുവിധം ഒതുക്കിത്തീര്‍ത്തതോടെ ട്രാഫിക് സിസിടിവി ദൃശ്യങ്ങള്‍ പുറത്തിറക്കിയതിനെതിരെ സിന്നും കൂട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ട്രക്ടര്‍മാര്‍ ഒന്നടങ്കം പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications