Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാം: പാകിസ്ഥാന് ചൈനയുടെ തലോടല്‍; ചൈനീസ് പ്രതിനിധി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇസ്ലാമാബാദ്: കാശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാരെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. തുടര്‍ച്ചയായ എട്ടാം ദിവസവും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷം യുദ്ധസമാനമായ സാഹചര്യമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത്.

ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു.
വാഗ-അട്ടാരി അതിര്‍ത്തി അടച്ചത് വ്യാപാര ബന്ധത്തെയും തടസപ്പെടുത്തി. പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യവും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യ-പാക് ബന്ധത്തിലുള്ള ഉലച്ചിലുകളെ മറ്റു രാജ്യങ്ങളും ഏറെ ഗൗരവത്തോടെ ഉറ്റുനോക്കുകയാണ്. സംഘര്‍ഷം വഷളാകാതിരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Shehbaz Sharif

ഭീകരതയ്‌ക്കെിരേ ഇന്ത്യ സ്വീകരിക്കുന്ന എന്തു നടപടികള്‍ക്കും യുഎസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ, തുര്‍ക്കി, സിംഗപ്പൂര്‍, തായ്ലന്‍ഡ്, സൗദി അറേബ്യ അടക്കമുള്ള നിരവധി രാജ്യങ്ങളും പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. അതേസമയം, ചൈന വളരെ കരുതലോടെയാണ് പ്രതികരിച്ചത്. പാകിസ്ഥാനെ പേരെടുത്ത് പറയാതെയാണ് ആക്രമണത്തെ അപലപിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതോടെ പാകിസ്ഥാന്‍ ചാരസംഘടനയുടെ പങ്ക് കൂടുതല്‍ വെളിവായിരിക്കുകയാണ്. ലക്ഷര്‍ ഇ ത്വയ്ബ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരാക്രമണത്തിന് പാക് ചാര സംഘടനയായ ഐഎസ്‌ഐയും പാകിസ്ഥാന്‍ സൈന്യവും പിന്തുണ നല്‍കിയിട്ടുണ്ട്.

പാകിസ്ഥാന്‍ ഭീകരതയ്ക്ക് പരോക്ഷ പിന്തുണ നല്‍കുന്നവെന്ന ആരോപണത്തിന് ഇടയിലാണ് ചൈനീസ് പ്രതിനിധി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാനിലെ ചൈനീസ് അംബാസഡറായ ജിയാങ് സൈദോങ് ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സന്ദര്‍ശിച്ച് സംഘര്‍ഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന ചൈനയുടെ ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു. പാകിസ്ഥാനിലെ ചൈനീസ് എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കൂടിക്കാഴ്ച്ചയുടെ വിവരം പുറത്തുവിട്ടത്.

'പാകിസ്ഥാന്റെ സുരക്ഷാ ആശങ്കകള്‍ ചൈന മനസിലാക്കുന്നു. ദേശീയ പരമാധികാരവും സുരക്ഷാ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ചൈന പിന്തുണയ്ക്കുന്നു' - ജിയാങ് പറഞ്ഞതായി പത്രക്കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ വേഗത്തിലുള്ളതും നിഷ്പക്ഷവുമായ അന്വേഷണത്തിന് ചൈനയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കാനും പ്രശ്‌നങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാനും പ്രാദേശിക സമാധാനവും സ്ഥിരതയും സംരക്ഷിക്കാനും പ്രസ്താവനയില്‍ ചൈന ആഹ്വാനം ചെയ്യുന്നു.

സമീപകാല സംഘര്‍ഷങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രി ഷരീഫ് ജിയാങ്ങിന് വിശദീകരിച്ചു. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ചൈനയുടെ ക്രിയാത്മക ശ്രമങ്ങള്‍ക്ക് അഭിനന്ദനവും അറിയിച്ചു. ദക്ഷിണേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുന്നത് തടയാനും സമാധാനവും സ്ഥിരതയും നിലനിര്‍ത്താനും എല്ലാ കക്ഷികളുമായും ആശയവിനിമയവും ഏകോപനവും തുടരാന്‍ ഷെരീഫ് സന്നദ്ധത പ്രകടിപ്പിച്ചതായി പത്രക്കുറിപ്പില്‍ പറയുന്നു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം ഇരുപത്തിയാറ് പേരാണ് കൊല്ലപ്പെട്ടത്. ഭീകരതയ്‌ക്കെതിരേ നടപടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന നിസംഗതയെ ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+