കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം അമേരിക്കയുടെ സമ്മർദ്ദത്തിന് ഫലം കണ്ടു, ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിൽ

ഉത്തരകൊറിയയുമായി അടുത്ത ബന്ധമുള്ള ചൈന ഒരു വർഷത്തിനു ശേഷമാണ് രാജ്യത്തെത്തുന്നത്.

  • By Ankitha
Google Oneindia Malayalam News

ഷാങ്ഹായ്: ഉത്തരകൊറിയയുമായി അനുരഞ്ജ ചർച്ച നടത്തി ചൈനീസ് പ്രതിനിധി. ഉത്തരകൊറിയയുമായി അടുത്ത ബന്ധമുള്ള ചൈന ഒരു വർഷത്തിനു ശേഷമാണ് രാജ്യത്തെത്തുന്നത്. ചൈനീസ് പ്രസിഡ‍ന്റ് ഷീ ചിങ് പിങ്ങിന്റെ പ്രതിനിധി സോങ് ടാവോയും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ അടുപ്പക്കാരനുമായ ചോ റ്യേങ് ഹൈയുമായാണു കൂടിക്കാഴ്ച നടത്തിയത്.

china

നാലു വർഷത്തിനുള്ളിൽ സൈനികര്‍ നേരിടേണ്ടിവന്നത് 20,348 ലൈംഗികാതിക്രമങ്ങളെന്ന് അമേരിക്കനാലു വർഷത്തിനുള്ളിൽ സൈനികര്‍ നേരിടേണ്ടിവന്നത് 20,348 ലൈംഗികാതിക്രമങ്ങളെന്ന് അമേരിക്ക

ആണവപരീക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎന്നിന്റെ ഉപരോധത്തെ ചൈനയും പിന്തുണച്ചിരുന്നു. ഇതു ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധത്തിൽ വിള്ളലേൽപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ചൈനയുടെ കൊറിയൻ സന്ദർശനമെന്ന് ശ്രദ്ധനീയമാണ്.

അമേരിക്കയുടെ സമ്മർദം

അമേരിക്കയുടെ സമ്മർദം

ഉത്തരകൊറിയയുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് ചൈന. അതിനാൽ തന്നെ അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾ ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ സമ്മർദത്തിന് വഴങ്ങിയാണ് ചൈന ഉത്തരകൊറിയയുമായി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ആണവ പരീക്ഷണം ചർച്ചയായോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ചൈനീസ് വാർത്താക്കുറിപ്പിലും, കൊറിയൻ ഏജൻസി റിപ്പോർട്ടിലും ഇക്കാര്യത്തെ കുറിച്ച് സൂചനകളില്ല.

 വ്യാപാരം ബന്ധം ദൃഢമാക്കും

വ്യാപാരം ബന്ധം ദൃഢമാക്കും

ഉത്തര കൊറിയ- ചൈന ചർച്ചയിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ചർച്ചയെ ഉദ്ധരിച്ച് പുറത്തു വന്ന ചൈനീസ് വാർത്തക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തരകൊറിയുടെ വിദേശ വ്യാപാരത്തിന്റെ ഭൂരിഭാഗം ഭാഗവും ചൈനയുമായിട്ടാണ്. അതിനാൽ തന്നെ ഉത്തരകൊറിയയ്ക്ക് മേൽ സാമ്പത്തികമായി സ്വാധീനം ചെലുത്താൻ ചൈനയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ.

യുഎൻ നിയന്ത്രണം

യുഎൻ നിയന്ത്രണം

അടിക്കടിയുള്ള ആണവ പരീക്ഷണങ്ങളുടെ പേരിൽ യുഎന്നും ലോകരാജ്യങ്ങളും ഉത്തരകൊറിയയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎന്നിന്റെ ചില ഉപരോധത്തിൽ ചൈനയും പിന്തുണച്ചിരുന്നു. എന്നാൽ പിന്തുണ പ്രഖ്യാപിച്ചതല്ലാതേ ഉത്തരകൊറിയ്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങളൊന്നും ചൈന ഏർപ്പെടുത്തിയിരുന്നില്ല.

അമേരിക്കയ്ക്ക് ചൈനയോട് നീരസം

അമേരിക്കയ്ക്ക് ചൈനയോട് നീരസം

ഉത്തരകൊറിയയുമായി നല്ലബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന. ലോകരാ‌ജ്യങ്ങൾ ഉപരോധം ഏർപ്പെടത്തുമ്പോഴും ചൈന ഉത്തരകൊറിയയോടെ മൃദുസമീപനമാണ് പുലർത്തിയിരുന്നത്. അതിനാൽ തന്നെ ചൈനയോട് ചെറിയ രീതിയിലുള്ള നീരസം അമേരിക്കയ്ക്കുണ്ടായിരുന്നു. അത് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.

ആണവ അന്തർവാഹിനിയുടെ നിർമ്മാണം

ആണവ അന്തർവാഹിനിയുടെ നിർമ്മാണം

ഉത്തരകൊറിയൻ നാവിക കേന്ദ്രത്തിൽ ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി പണിപ്പുരയിലാണ്. യുഎസിനെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ അണവായുധ നിർമ്മാണവയും പരീക്ഷണങ്ങളും ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുന്നതിന് പിന്നാലെയാണ് ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹനിയുടെ നിർമ്മാണം. 38 നോർത്ത് വെബ്സൈറ്റാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

English summary
A senior Chinese envoy has discussed regional concerns with officials in Pyongyang, North Korean state media said, as the US presses China to help ease the stand-off over North Korea's nuclear weapons programmes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X