കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിവാഹിതര്‍ക്ക് 'ലൗ ലീവ്'! 8 ദിവസം ഡേറ്റിങ്ങിനായി ലീവുമായി ചൈനീസ് കമ്പനികള്‍

  • By
Google Oneindia Malayalam News

ബെയ്ജിങ്ങ്: അവിവാഹിതരായ യുവതികള്‍ക്ക് ' ഡേറ്റിങ്ങിന്' അവധി നല്‍കാനൊരുങ്ങി ചൈനീസ് കമ്പനികള്‍. അവിവാഹിതരായി തുടരുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ് കമ്പനികളുടെ നടപടിയെന്ന് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 30 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് അവധി നല്‍കുക. ചൈനയിലെ രണ്ട് പ്രധാന ടൂറിസ്റ്റ് കമ്പനികളാണ് ഡേറ്റിങ്ങ്' സ്കീമിന് തുടക്കം കുറിച്ചത്.

lovemat2-1548473110.jpg

കാമുകനെ കണ്ടെത്തുന്നതായി 8 ദിവസം വരെയാണ് യുവതികള്‍ക്ക് അവധി ലഭിക്കുക. സാധാരണ അവധികളും വാരാന്ത്യ അവധികള്‍ക്കും പുറമേയാണിത്. ചൈനയിലെ അവിവാഹിതരയാ 30 കഴിഞ്ഞ സ്ത്രീകളെ പുരുഷന്‍മാര്‍ പരിഗണിക്കാറില്ലത്രേ. ഇത്തരം സ്ത്രീകളെ ഷെഗ്നു എന്നാണ് വിളിക്കുന്നത്. ഇതൊക്കെ മാറ്റിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

നിലവില്‍ യുവതികള്‍ ഓഫീസിനുള്ളിലുള്ളിലാണ് പൊതുവേ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് പുറം ലോകവുമായി യാതൊരു ബന്ധവും ഉണ്ടാകാറില്ല. ഇതുമൂലം ഇവര്‍ക്ക് പ്രണയിക്കാന്‍ അവസരം ഇല്ലെന്നും ഇത് മാറ്റിയെടുക്കുകയാണ് ഉദ്ദേശമെന്നും കമ്പനി വ്യക്തമാക്കി. ചൈനയില്‍ ഒരു സ്കൂളിലും അധ്യാപകര്‍ക്കായി ലൗവ് ലീവ് നടപ്പാക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധിയാണ് നല്‍കുന്നത്. അവിവാഹിതരായിരിക്കുമ്പോഴുള്ള മാനസിക സംഘര്‍ഷങ്ങള്‍ അധ്യാപനത്തില്‍ പ്രതിഫലിക്കാതിരിക്കാനാണ് ഇത് നടപ്പാക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

2013 മുതല്‍ ചൈനയില്‍ വിവാഹിതരാകുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നിലവില്‍ 200 മില്യണ്‍ അവിവാഹതര്‍ രാജ്യത്ത് ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

English summary
Chinese firms give single women staffers ‘dating leave’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X