സാനിറ്ററി നാപ്കിന്‍ മുതല്‍ അടിവസ്ത്രം വരെ! എല്ലാത്തിനും ചൈനയ്ക്ക് ഇവാന്‍കയുടെ പേര് വേണം...
ഇവാന്‍കയുടെ പേരിനോട് സാദൃശ്യമുള്ള പേര് ട്രേഡ്മാര്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 258 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ബീജിംഗ്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ചൈനയിലെ വ്യാപാര മേഖലയില്‍ മറ്റൊരു 'യുദ്ധം' ആരംഭിച്ചിരുന്നു. ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന് വേണ്ടിയുള്ള ആ പോരാട്ടം ഇന്നും തുടരുകയാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇവാന്‍കയുടെ പേര് നല്‍കാനായുള്ള മത്സരത്തിലാണ് ചൈനീസ് കമ്പനികള്‍.
ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ പേരിനോട് സാദൃശ്യമുള്ള പേര് തങ്ങളുടെ ഉല്‍പ്പനങ്ങളുടെ ട്രേഡ്മാര്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 258 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
പക്ഷേ, അപേക്ഷ സമര്‍പ്പിച്ചവര്‍ക്കൊന്നും ഇവാന്‍കയുമായി യാതൊരു ബിസിനസ് ബന്ധവും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സാനിറ്ററി നാപ്കിന്‍, അടിവസ്ത്രങ്ങള്‍, സ്പാ സെന്ററുകള്‍, കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍, മസാജിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായാണ് ഇവാന്‍ക ട്രേഡ്മാര്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുള്ളത്.

സ്വിം സ്യൂട്ട് വരെ...
സാനിറ്ററി നാപ്കിന്‍, അടിവസ്ത്രങ്ങള്‍, കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍, തുടങ്ങി സ്വിം സ്യൂട്ടും വൈനും ബിയറുമെല്ലാമാണ് ഇവാന്‍ക എന്ന പേരിലിറക്കാനായി കാത്തിരിക്കുന്നത്.ഒരു പക്ഷേ ചൈനയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു ട്രേഡ്മാര്‍ക്കിനായി ഇത്രയധികം അപേക്ഷകള്‍ ലഭിക്കുന്നത്.

എങ്ങനെയാണേലും....
ഇവാന്‍ക എന്ന പേരിനോട് സാദൃശ്യമുള്ള പേരിനായും അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇവാന്‍ക എന്ന് ഉച്ചാരണം വരുന്ന യിവാന്‍ക എന്ന ട്രേഡ്മാര്‍ക്കിനായാണ് പ്രമുഖ സാനിറ്ററി നാപ്കിന്‍ കമ്പനി അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ കമ്പനികള്‍ക്കൊന്നും ഇവാന്‍കയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ചൈനയില്‍ ആരാധകരും...
തിരഞ്ഞെടുപ്പ് സമയത്താണ് ഇവാന്‍കയെ കുറിച്ച് ചൈനക്കാര്‍ അറിയുന്നത്. ഇവാന്‍കയുടെ സൗന്ദര്യവും ആളുകളെ ആകര്‍ഷിച്ചു. ചൈനീസ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് മകളോടൊപ്പം ചൈനീസ് പദ്യം ആലപിക്കുന്ന ഇവാന്‍കയുടെ വീഡിയോ ചൈനയില്‍ വൈറലായിരുന്നു. വാഷിങ്ടണിലെ ചൈനീസ് എംബസിയില്‍ മകളോടൊപ്പം ഇവാന്‍ക പുതുവത്സരം ആഘോഷിക്കാനെത്തിയതും ചൈനയില്‍ ഇവാന്‍കയ്ക്ക് ആരാധകര്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്നാണ് പറയുന്നത്.

വസ്ത്രവിപണിയില്‍...
ഇവാന്‍ക ട്രംപിന്റെ പേരിലുള്ള വസ്ത്രങ്ങള്‍ അമേരിക്കന്‍ വിപണിയിലും മറ്റു രാജ്യങ്ങളിലും മുന്‍പേ പ്രശസ്തി നേടിയിരുന്നു. വസ്ത്രങ്ങള്‍ക്ക് പുറമേ ചെരിപ്പുകളും ഇവാന്‍ക ട്രേഡ്മാര്‍ക്കില്‍ പുറത്തിറക്കിയിരുന്നു. ഇവാന്‍കയുടെ പേരിലുള്ള വസ്ത്രശ്രേണി ഉപേക്ഷിക്കാന്‍ ചില അമേരിക്കന്‍ വസ്ത്രനിര്‍മ്മാണ കമ്പനികള്‍ തീരുമാനിച്ചതിനെതിരെ ഡൊണാള്‍ഡ് ട്രംപ് പ്രതിഷേധിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications