കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വെട്ടിപ്പ്; താര സുന്ദരിക്ക് 942 കോടി രൂപ പിഴയിട്ട് സർക്കാർ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
താര സുന്ദരിക്ക് 942 കോടി രൂപ പിഴയിട്ട് സർക്കാർ | Oneindia Malayalam

ബീജിംഗ്: ആരാധകരുടെ മനം കവർന്ന സ്വപ്ന സുന്ദരിയാണ് ചൈനീസ് താരം ഫാൻ ബിംഗ്ബിംഗ്. ചൈനയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഫാൻ ബിംഗ്ബിംഗ്. ചൈനയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം കൂടിയാണ് ഫാൻ.

നികുതി വെട്ടിപ്പ് നടത്തിയതിന് ഫാൻ ബിഗ്ബിംഗിന് പിഴയിട്ടിരിക്കുകയാണ് ചൈനീസ് സർക്കാർ. ഒന്നും രണ്ടുമല്ല 924 കോടി രൂപയാണ് ഫാൻ പിഴയൊടുക്കേണ്ടത്. വരുമാനം കുറച്ച് കൂട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് 38കാരിയായ നടിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

വിലകൂടിയ താരം

വിലകൂടിയ താരം

ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ചൈനീസ് താരങ്ങളിലൊരാണ് ഫാൻ ബിംഗ്ബിംഗ്. ഒരു പ്രോജക്ടിനായി രണ്ട് കരാർ ഉണ്ടാക്കി. ഒന്നിൽ യഥാർത്ഥ പ്രതിഫല തുകയും മറ്റൊന്നിൽ തുക കുറച്ചും കാണിച്ചു. ഇതിൽ തുക കുറച്ചുള്ളതിന്റെ കണക്കാണ് സർക്കാരിന് ഫാൻ സമർപ്പിച്ചത്. ഈ തട്ടിപ്പാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

മുൻപും

മുൻപും

രണ്ട് കരാർ ഉണ്ടാക്കി നികുതിവെട്ടിക്കുന്ന തട്ടിപ്പ് ചൈനയിൽ പതിവാണെന്നാണ് റിപ്പോർട്ടുകൾ. ഈ തട്ടിപ്പിലാണ് ഫാനും കുടുങ്ങിയത്. മുൻപും നിരവധി താരങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

ആരാധകർ

ആരാധകർ

എക്സ്മെൻ, അയൺ മെൻ അടക്കം നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഫാൻ. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ 62 ലക്ഷം ഫോളേവേഴ്സാണ് ഫാനിനുള്ളത്.

സമ്പത്ത്

സമ്പത്ത്

ചൈനയിലെ ഫോര്‍ബ്‌സ് സെലിബ്രിറ്റി ലിസ്റ്റില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ഫാന്‍ ബിംഗ്ബിഗിനാണ്. 2006 ന് ശേഷം എല്ലാ വര്‍ഷവും ഇവര്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്തിയിരുന്നു.

 കാണാതായി

കാണാതായി

നികുതിയുമായി ബന്ധപ്പെട്ട് ഫാനും സർക്കാരുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാവുന്നത്. മാസങ്ങളായി ഫാൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ. സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. ഫാനിന്റെ തിരോധാനം അന്താരാഷ്ട്ര തലത്തിൽ വരെ വലിയ വാർത്തയായിരുന്നു.

സർക്കാരിനെതിരെ

സർക്കാരിനെതിരെ

ഫാൻ ചൈനീസ് സർക്കാരിന്റെ തടവിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. നികുതി വെട്ടിപ്പിന് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഫാനിനെ കാണാതായതും ദുരൂഹത വർദ്ധിപ്പിച്ചിരുന്നു.

വാർത്ത പിൻവലിച്ചു

വാർത്ത പിൻവലിച്ചു

സർക്കാരിനെതിരെ വാർത്ത നൽകിയ ചൈനീസ് പത്രം പിന്നീട് വാർത്ത പിൻവലിക്കുകയും ചെയ്തിരുന്നു. താരങ്ങളുടെ സാമൂഹിക പ്രതിബദ്ധത വിലയിരുത്തി സർക്കാർ തയാറാക്കുന്ന പട്ടികയിൽ ഫാൻ അവസാനസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു.

മാപ്പപേക്ഷ

മാപ്പപേക്ഷ

നികുതി വെട്ടിപ്പിന് പിഴ വിധിച്ചതോടെ മാപ്പപേക്ഷമായി ഫാൻ എത്തിയിരിക്കുകയാണ്. എന്നെ വളർത്തിയ എന്റെ രാജ്യത്തെ ഞാൻ വഞ്ചിച്ചു, എന്നെ വിശ്വസിച്ച സമൂഹത്തെ ഞാൻ വഞ്ചിച്ചു, എന്റെ ആരാധകരേയും ഞാൻ വഞ്ചിച്ചു, പിഴയീടാക്കിയ തീരുമാനം താൻ സ്വീകരിക്കുന്നു അങ്ങനെ പോകുന്നു ഫാനിന്റെ മാപ്പപേക്ഷ.

അഭ്യൂഹങ്ങൾക്ക് വിരാമം

അഭ്യൂഹങ്ങൾക്ക് വിരാമം

ഫാനിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമാവുകയായിരുന്നു. ചൈനീസ് സർക്കാർ തടവിലാക്കുകയായിരുന്നുവെന്ന വാർത്തയും ഫാൻ നിഷേധിച്ചു. പാർട്ടിയുടെ നല്ല നയങ്ങളും ജനങ്ങളുടെ സ്നേഹവും ഇല്ലെങ്കിൽ ഫാൻ ബിംഗ്ബിംഗ് ഉണ്ടാകുമായിരുന്നില്ലെന്നും മാപ്പപേക്ഷയിൽ പറയുന്നു.

ശബരിമലയില്‍ ബിജെപിക്ക് തിരിച്ചടി.... ജന്മഭൂമി ലേഖനത്തെ പിന്തുണച്ച് എബിവിയും... സമരം പൊളിയുമോ?ശബരിമലയില്‍ ബിജെപിക്ക് തിരിച്ചടി.... ജന്മഭൂമി ലേഖനത്തെ പിന്തുണച്ച് എബിവിയും... സമരം പൊളിയുമോ?

സർക്കാർ ഉറച്ച് തന്നെ; സുരക്ഷയൊരുക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും വനിതാ പോലീസെത്തും...സർക്കാർ ഉറച്ച് തന്നെ; സുരക്ഷയൊരുക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും വനിതാ പോലീസെത്തും...

English summary
Chinese government asks Fan Bingbing to pay over Rs 942 crore fine for evading taxes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X