കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്തു; ചൈനയില്‍ ജേണലിസ്റ്റിന് തടവ് ശിക്ഷ, 'പ്രകോപനമുണ്ടാക്കി'

Google Oneindia Malayalam News

ബീജിങ്: കൊറോണ വൈറസ് രോഗം ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. പിന്നീടാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഴാങ് ഴന് 4 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണിപ്പോള്‍. പ്രകോപനമുണ്ടാക്കി എന്ന കുറ്റമാണ് ചുമത്തിയിരുന്നത്. ചൈനീസ് ഭരണകൂടം ആക്ടിവിസ്റ്റുകള്‍ക്കെതിരെ പതിവായി ചുമത്താറുള്ള വകുപ്പാണിത്. 37കാരിയായ ഴാങ് ഴന്‍ മുമ്പ് അഭിഭാഷകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിയമവിരുദ്ധ അറസ്റ്റിനെതിരെ അവര്‍ പ്രതിഷേധിച്ചു. മാസങ്ങളായി നിരാഹാര സമരത്തിലായിരുന്നു. ഴാങ് ഴന്റെ ആരോഗ്യ നില വഷളായിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകര്‍ പറയുന്നു.

c

വുഹാനിലെ കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ ചൈനയില്‍ തടവിലാണ്. ഏറ്റവും ഒടുവില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ഴാങ് ഴന്‍. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ചൈനയില്‍ രോഗ വ്യാപനത്തിന് ഇടയാക്കിയത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മൂടിവയ്ക്കാനായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ ശ്രമം. വുഹാനില്‍ രോഗം കണ്ടെത്തിയതിനെ കുറിച്ചും വ്യാപിച്ചത് സംബന്ധിച്ചും വാര്‍ത്ത നല്‍കിയ ജേണലിസ്റ്റുകള്‍ക്കെതിരെ കേസെടുത്തിരുന്നു സര്‍ക്കാര്‍. രോഗത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

തിങ്കളാഴ്ച രാവിലെ അഭിഭാഷകര്‍ക്കൊപ്പമാണ് ഴാങ് ഷാങ്ഹായ് കോടതിയിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വുഹാനിലേക്ക് പോകുകയും കൊറോണ വ്യാപനം സംബന്ധിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു എന്ന് ഇവര്‍ക്കെതിരായ കുറ്റപത്രത്തില്‍ പറയുന്നു. ഇവരുടെ തല്‍സമയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ഇടപെടലുണ്ടായത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ തടവിലിട്ടത് സംബന്ധിച്ചും ഴാങ് വാര്‍ത്ത നല്‍കിയിരുന്നു.

പത്തനംതിട്ടയില്‍ എസ്ഡിപിഐ സ്വതന്ത്ര വൈസ് ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് ധാരണ എന്ന് റിപ്പോര്‍ട്ട്പത്തനംതിട്ടയില്‍ എസ്ഡിപിഐ സ്വതന്ത്ര വൈസ് ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് ധാരണ എന്ന് റിപ്പോര്‍ട്ട്

മെയ് 14നാണ് ഇവരെ വുഹാനില്‍ നിന്ന് കാണാതായത്. ഒരു ദിവസത്തിന് ശേഷം ഷാങ്ഹായ് പോലീസ് അറസ്റ്റ് ചെയ്തു എന്ന വിവരമാണ് ലഭിച്ചത്. വുഹാനില്‍ നിന്ന് 640 കിലോമീറ്റര്‍ അകലെയാണ് ഷാങ്ഹായ്. ഇവിടെയുള്ള പോലീസുകാരാണ് അറസ്റ്റ് ചെയ്തത്. നവംബറിലാണ് കുറ്റം ചുമത്തിയത്. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് എന്നായിരുന്നു പോലീസ് പറഞ്ഞത്.

Recommended Video

cmsvideo
India is holding dry run in four states

English summary
Chinese journalist who covered Wuhan's coronavirus, jailed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X