അഞ്ച് കുട്ടികള്‍ക്ക് ശരീരത്തില്‍ കൃത്രിമ ചെവികള്‍ വികസിപ്പിച്ചെടുത്ത് ചൈനയുടെ കുതിപ്പ്
എന്തും ഏതും കുറഞ്ഞ ചെലവില്‍ ഉണ്ടാക്കാന്‍ ചൈനയെ കഴിഞ്ഞ് മറ്റ് ആളുകളുള്ളൂ. തനിപ്പകര്‍പ്പ് സൃഷ്ടിച്ച് പല ആഗോള വമ്പന്മാര്ക്കും ചൈനീസ് കമ്പനികള്‍ തലവേദന ആകാറുമുണ്ട്. എന്നാല്‍ ഇക്കുറി അഞ്ച് കുട്ടികള്‍ക്ക് അവരുടെ മനോഹരങ്ങളായ കാതുകള്‍ തിരികെ നല്‍കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലബോറട്ടറിയില്‍ സൃഷ്ടിച്ചെടുത്ത കാതുകള്‍ 3ഡി പ്രിന്റിംഗ് ബയോഡിഗ്രെയിഡബിള് മോള്ഡിനൊപ്പം ചേര്‍ത്താണ് അസല്‍ കാതുകള്‍ സൃഷ്ടിച്ചത്.
കാത് പൂര്‍ണ്ണമായും രൂപപ്പെടാത്ത മൈക്രോഷ്യ എന്നു പേരുള്ള അവസ്ഥയുള്ള ആറിനും, ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ചെവി സൃഷ്ടിച്ച് നല്‍കിയത്. മനുഷ്യന്റെ അവയവങ്ങള്‍ ലാബില്‍ സൃഷ്ടിക്കാനുള്ള യജ്ഞത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഈ ചൈനീസ് വിജയം. ചെവിയുടെ രൂപത്തിലുള്ള 3ഡി പതിപ്പുകള്‍ പ്രിന്റ് ചെയ്തെടുത്ത് അവയില്‍ സുഷിരങ്ങളിലൂടെ കാര്‍ട്ടിലേജ് സെല്ലുകള്‍ കടത്തി വളര്‍ത്തിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ ലാബില്‍ വളര്‍ന്ന ചെവികള്‍ കുട്ടികള്‍ വെച്ചുപിടിപ്പിച്ചു.

രണ്ടര വര്‍ഷം മുന്‍പാണ് ആദ്യത്തെ സര്‍ജറി നടന്നത്. രണ്ട് മാസം മുന്‍പ് അവസാനത്തെ സര്‍ജറിയും വിജയകരമായി പൂര്‍ത്തിയാക്കി. ചെവികള്‍ ശരീരം പുറംതള്ളിയില്ലെന്ന് മാത്രമല്ല മോള്ഡിനുള്ളല് ഇത് വളര്‍ച്ച നേടുകയും ചെയ്തു. എന്നാല്‍ ചൈനീസ് ഗവേഷകര്‍ ഇതിനായി സ്വീകരിച്ച രീതി ഒരല്‍പ്പം പഴഞ്ചന്‍ ആണെന്നാണ് ആക്ഷേപം.
കോശങ്ങള്‍ വിഘടിച്ച് വലുതാകാന്‍ പുറമെ നിന്ന് ഉത്തേജനം നല്‍കും. ഇതുമൂലം കാന്‍സര്‍ ബാധിച്ച അവയവം സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയാണ് മറ്റ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഈ രോഗം ബാധിച്ച കുട്ടികള്‍ക്കായി ലാബില്‍ ഇത്രയധികം ചെവി സൃഷ്ടിക്കുന്നതും പ്രായോഗികമല്ല. എന്തായാലും ഈ വിജയം വലിയ മുന്നേറ്റങ്ങളിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് പ്രതീക്ഷിക്കാം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications