കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് കുട്ടികള്‍ക്ക് ശരീരത്തില്‍ കൃത്രിമ ചെവികള്‍ വികസിപ്പിച്ചെടുത്ത് ചൈനയുടെ കുതിപ്പ്

  • By Rajesh Mc
Google Oneindia Malayalam News

എന്തും ഏതും കുറഞ്ഞ ചെലവില്‍ ഉണ്ടാക്കാന്‍ ചൈനയെ കഴിഞ്ഞ് മറ്റ് ആളുകളുള്ളൂ. തനിപ്പകര്‍പ്പ് സൃഷ്ടിച്ച് പല ആഗോള വമ്പന്‍മാര്‍ക്കും ചൈനീസ് കമ്പനികള്‍ തലവേദന ആകാറുമുണ്ട്. എന്നാല്‍ ഇക്കുറി അഞ്ച് കുട്ടികള്‍ക്ക് അവരുടെ മനോഹരങ്ങളായ കാതുകള്‍ തിരികെ നല്‍കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലബോറട്ടറിയില്‍ സൃഷ്ടിച്ചെടുത്ത കാതുകള്‍ 3ഡി പ്രിന്റിംഗ് ബയോഡിഗ്രെയിഡബിള്‍ മോള്‍ഡിനൊപ്പം ചേര്‍ത്താണ് അസല്‍ കാതുകള്‍ സൃഷ്ടിച്ചത്.

കാത് പൂര്‍ണ്ണമായും രൂപപ്പെടാത്ത മൈക്രോഷ്യ എന്നു പേരുള്ള അവസ്ഥയുള്ള ആറിനും, ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ചെവി സൃഷ്ടിച്ച് നല്‍കിയത്. മനുഷ്യന്റെ അവയവങ്ങള്‍ ലാബില്‍ സൃഷ്ടിക്കാനുള്ള യജ്ഞത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഈ ചൈനീസ് വിജയം. ചെവിയുടെ രൂപത്തിലുള്ള 3ഡി പതിപ്പുകള്‍ പ്രിന്റ് ചെയ്‌തെടുത്ത് അവയില്‍ സുഷിരങ്ങളിലൂടെ കാര്‍ട്ടിലേജ് സെല്ലുകള്‍ കടത്തി വളര്‍ത്തിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ ലാബില്‍ വളര്‍ന്ന ചെവികള്‍ കുട്ടികള്‍ വെച്ചുപിടിപ്പിച്ചു.

ear

രണ്ടര വര്‍ഷം മുന്‍പാണ് ആദ്യത്തെ സര്‍ജറി നടന്നത്. രണ്ട് മാസം മുന്‍പ് അവസാനത്തെ സര്‍ജറിയും വിജയകരമായി പൂര്‍ത്തിയാക്കി. ചെവികള്‍ ശരീരം പുറംതള്ളിയില്ലെന്ന് മാത്രമല്ല മോള്‍ഡിനുള്ളല്‍ ഇത് വളര്‍ച്ച നേടുകയും ചെയ്തു. എന്നാല്‍ ചൈനീസ് ഗവേഷകര്‍ ഇതിനായി സ്വീകരിച്ച രീതി ഒരല്‍പ്പം പഴഞ്ചന്‍ ആണെന്നാണ് ആക്ഷേപം.

കോശങ്ങള്‍ വിഘടിച്ച് വലുതാകാന്‍ പുറമെ നിന്ന് ഉത്തേജനം നല്‍കും. ഇതുമൂലം കാന്‍സര്‍ ബാധിച്ച അവയവം സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയാണ് മറ്റ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഈ രോഗം ബാധിച്ച കുട്ടികള്‍ക്കായി ലാബില്‍ ഇത്രയധികം ചെവി സൃഷ്ടിക്കുന്നതും പ്രായോഗികമല്ല. എന്തായാലും ഈ വിജയം വലിയ മുന്നേറ്റങ്ങളിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് പ്രതീക്ഷിക്കാം.

മാണിയെ ഇടത്തോടും വലത്തോട്ടും വലിച്ച് മുന്നണികള്‍; ചെങ്ങന്നൂരില്‍ നിര്‍ണായകമാകുംമാണിയെ ഇടത്തോടും വലത്തോട്ടും വലിച്ച് മുന്നണികള്‍; ചെങ്ങന്നൂരില്‍ നിര്‍ണായകമാകും

English summary
Five Chinese kids get new ears grown in lab with their own cells
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X