Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠിക്കാത്ത മകളെ അച്ഛന്‍ വെട്ടി നുറുക്കി കക്കൂസിലിട്ടു

ബീജിങ്: പഠിക്കാന്‍ മോശമായ മകളെ പിതാവ് വെട്ടി നുറുക്കി കൊലപ്പെടുത്തി. ശരീരാവശിഷ്ടങ്ങള്‍ പൊതു കക്കൂസിലിട്ട് ഫ്‌ലഷ് ചെയ്തു.

ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത ചൈയില്‍ നിന്നാണ്. 12 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ചൈനയിലെ വെന്‍സൂ നഗരത്തിലാണ് സംഭവം. ഡെയ്‌ലി മിറര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Wezou Map

പഠിക്കാന്‍ അത്ര മിടുക്കിയല്ലാത്ത മകള്‍ തന്റെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും എന്ന് കരുതിയാണത്രെ കൊല നടത്തിയത്. കൊലക്ക് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ കഴിയുകയായിരുന്നു ക്രൂരനായ പിതാവ്.

സാങ് ലീ എന്ന 46 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. മകള്‍ സുള്‍ട്ടാനെയാണ് ഇയാള്‍ കൊന്നത്. കുട്ടിയെ കാണാത്തതിനാല്‍ ഭാര്യയുടെ നിര്‍ബന്ധം സഹിക്കവയ്യാതെയായിരുന്നു ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. സാങ് ലീയുടെ പെരുമാറ്റത്തില്‍ അപ്പോള്‍ തന്നെ പോലീസിന് സംശയം തോന്നിയിരുന്നുവത്രെ.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഒരു കോര്‍പ്പറേഷന്‍ ജീവനക്കാരനാണ് പൊതു കക്കൂസില്‍ മനുഷ്യന്റെ കൈയ്യിന്‍റെ ഭാഗങ്ങള്‍ കണ്ടതായി പോലീസിനെ അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് സാങ് ലീയുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ സാങ് ലീ കുറ്റം സമ്മതിക്കുകയും ചെയ്തു.

മകളെ കൊന്നതില്‍ സാങ് ലീ ഒരു ദു:ഖവും പ്രകചടിപ്പിച്ചില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. വീട്ടിനകത്ത് വച്ച് ശ്വാസം മുട്ടിച്ചാണ് ഇയാള്‍ കുട്ടിയെ കൊന്നത്. അവിടെ വച്ച് തന്നെ വെട്ടി നുറുക്കി കവറിലാക്കുകയായിരുന്നു. വീടനടുത്തുള്ള പൊതു കക്കൂസില്‍ തന്നെയാണ് ഇയാള്‍ മകളുടെ ശരീരം മാംസക്കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+