പെണ്ണ് കിട്ടിയില്ല യുവാവ് ലിംഗം മുറിച്ചു
ബെയ്ജിങ്: പെണ്ണുകിട്ടാത്തതിനെത്തുടര്‍ന്ന് ചൈനീസ് യുവാവ് ലിംഗം മുറിച്ചു. ചൈനയിലെ ജിയാക്‌സിംഗ് സ്വദേശിയായ യാങ് ഹു (25) ആണ് ലിംഗം മുറിച്ചത്. തനിയ്ക്ക് അനുയോജ്യയായ ഒരു കാമുകിയെ തേടി ഇയാള്‍ കുറച്ച് വര്‍ഷങ്ങളായി നടക്കുകയായിരുന്നു. എന്നാല്‍ ഇത് വരെയും കാമുകിയെ കണ്ടെ്തതാന്‍ യാങ് ഹുവിന് കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ് നിരാശനായ യാങ് ഹു സ്വന്തം ലിംഗം മുറിച്ചത്. ഒക്ടോബര്‍ 27നാണ് സംഭവം നടക്കുന്നത്.
ലിംഗം മുറിച്ച ശേഷം യാങ് ആശുപത്രിയിലെത്തി. തന്റെ ലൈംഗിക അവയവം തിരികെ വച്ചു തരണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. മുറിച്ച ലിംഗം ഇയാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ട് വന്നിരുന്നില്ല. ഒടുവില്‍ വീട്ടിലെത്തി അവിടെ നിന്നും ലിംഗവുമായി ഇയാള്‍ തിരികെ ആശുപത്രിയിലെത്തി.സൈക്കിള്‍ ചവിട്ടിയാണ് ഇയാള്‍ ഇത്രയും ദൂരം യാത്രചെയ്തത്.

യങിന്‍റെ സുഹൃത്തുക്കളാണ് ഇയാള്‍ കാമുകിയെ കണ്ടെത്താനാകാത്തതിന്റെ നിരാശയിലാണ് ലിംഗം മുറിച്ചതെന്ന് ഡോക്ടര്‍മാരോട് പറഞ്ഞത്. തനിയ്ക്ക് മാത്രം പെണ്ണ് കിട്ടാത്തതില്‍ ഇയാള്‍ ഏറെ ദുഖിതനായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
ഒക്ടോബര്‍ 27 രാത്രിയാണ് ജോലിസ്ഥലത്ത് നിന്നും തിരികെ റൂമിലെത്തിയ യങ് തന്റെ ലൈംഗിക അവയവം മുറിച്ചത്. ലിംഗം ഇല്ലെങ്കില്‍ പിന്നെ കാമുകിയെപ്പറ്റി ചിന്തിയ്ക്കില്ലല്ലോ എന്ന് കരുതിയാണത്രേ യങ് ലിംഗ മുറിച്ചത്.












Click it and Unblock the Notifications