ജീവിച്ചിരിക്കുമ്പോള്‍ സമ്പാദിച്ചത് മരണത്തോടൊപ്പം എരിച്ചു കളഞ്ഞ വൃദ്ധന്റെ കഥ കേള്‍ക്കണോ?
ബീജിംങ്: ജീവിതത്തില്‍ സമ്പാദിച്ച പണം മുഴുവന്‍ മരിക്കുമ്പോള്‍ ശരീരത്തോടൊപ്പം കത്തിച്ചു കളയണം എന്നാഗ്രഹിക്കുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ആഗ്രഹിക്കുക മാത്രമല്ല സമ്പാദിച്ച പണം മുഴുവന്‍ കത്തിച്ചു കളയുകയും ചെയ്തു.
ചൈനയിലെ ജയഗ്‌സു എന്ന ഗ്രാമത്തിലെ കര്‍ഷകനാണ് ഈ വിചിത്ര മനുഷ്യന്‍. മരിക്കുമ്പോള്‍ തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും തന്നോടൊപ്പം കത്തിച്ചു കളയണമെന്നായിരുന്നു ഈ വൃദ്ധന്റെ ആഗ്രഹം.ഇയാളുടെ ആഗ്രഹ പ്രകാരം 33000 ഡോളര്‍ ആണ് വൃദ്ധന്റെ മൃതശരീരത്തിനൊപ്പം കത്തിച്ചു കളഞ്ഞത്. ഈ ആഗ്രഹത്തിനു പിറകില്‍ ഒരു പ്രതികാരത്തിന്റെ കഥ ഒളിഞ്ഞിരിപ്പുണ്ട്.

ആരോഗ്യമുള്ള പ്രായത്തില്‍ സമ്പാദിച്ചത് ആണ്‍മക്കള്‍ക്ക് വിഭജിച്ച് കൊടുത്ത് അടുത്തുള്ള ഗ്രാമത്തില്‍ പഴയ പാത്രങ്ങള്‍ പെറുക്കി നടന്നാണ് ഇയാള്‍ ജീവിച്ചിരുന്നത്. ജോലി ചെയ്യാന്‍ കഴിയാത്തായപ്പോള്‍ രണ്ട് ആണ്‍മക്കളും ഓരോ കാരണങ്ങള്‍ പറഞ്ഞ് വൃദ്ധനെ കയ്യൊഴിഞ്ഞു. മരിക്കുന്നതിനു അടുത്ത ദിവസങ്ങളില്‍ ഇയാള്‍ നല്ല വസ്ത്രങ്ങല്‍ ധരിച്ച് മരണത്തെ സ്വീകരിക്കാന്‍ എന്ന പോലെ തയ്യാറായിരുന്നു എന്നാണ് അയ്യല്‍വാസികള്‍ പറയുന്നത്.
മരണശേഷം തന്റെ സമ്പാദ്യം ശരീരത്തോടൊപ്പം കത്തിക്കുന്നതിന് അജ്ഞാതനെയും ഏര്‍പ്പെടുത്തിയിരുന്നു. വൃദ്ധന്‍ സമ്പാദിച്ച 33000 ഡോളറും മൃതശരീരത്തോടൊപ്പം കത്തിച്ചു കളഞ്ഞു.ശവദാഹ ചടങ്ങുകള്‍ നടത്തിയ ജോലിക്കാരനാണ് വാര്‍ത്ത പുറത്തു വിട്ടത്.












Click it and Unblock the Notifications