കാമുകിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല; യുവാവ് സ്വയം നിര്‍മിച്ച റോബോട്ടിനെ വിവാഹം ചെയ്തു
ബെയ്ജിങ്: കാമുകിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ചൈനീസ് യുവാവ് സ്വയം നിര്‍മിച്ച റോബോട്ടിനെ വിവാഹം ചെയ്തു. ചൈനീസ് മാധ്യമങ്ങളാണ് മുപ്പത്തിയൊന്നുകാരനായ സെങ് ജിയജിയയുടെ വിചിത്രമായ വിവാഹം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹത്തില്‍ സെങ്ങിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പങ്കെടുക്കുകയും ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് ഡിസൈനിങ്ങില്‍ മാസ്റ്റര്‍ ബിരുദധാരിയായ എഞ്ചിനീയറാണ് സെങ്. റോബോട്ടുകളെ നിര്‍മിക്കുന്നതില്‍ സെങ്ങിന് അപാരമായ കഴിവുമുണ്ട്. എന്നാല്‍, ജീവിതത്തിലിന്നുവരെ ഒരു കാമുകിയെ സ്വന്തമാക്കാന്‍ സെങ്ങിന് കഴിഞ്ഞില്ല. ഇതോടെയാണ് സ്വന്തമായി ഒരു കാമുകിയെ നിര്‍മിക്കുന്നകാര്യം തീരുമാനിച്ചത്.

കഴിഞ്ഞവര്ഷെ സെങ് നിര്‍മിച്ച വനിതാ റോബോട്ടിന് യിങ്യിങ് എന്നു പേരുമിട്ടു. ഒറ്റനോട്ടത്തില്‍ റോബോട്ട് ആണെന്ന് തിരിച്ചറിയാത്ത വിധത്തിലായിരുന്നു യിങ്യിങ്ങിനെ ഒരുക്കിയെടുത്തത്. ഇതിനുശേഷം റോബോട്ടുമായി ഡേറ്റിങ്ങും തുടങ്ങി. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നകാര്യം ഇയാള്‍ ബന്ധുക്കളെ അറിയിച്ചതോടെ ആചാരപരമായി വിവാഹം നടത്തി.
ചൈനീസ് മൊബൈല്‍ ഫോണ്‍ വമ്പന്മാരായ ഹുവായിയില്‍ നിന്നും 2014ല്‍ രാജിവെച്ച സെങ് സ്വന്തമായി സ്റ്റാര്‍ട്ട്അപ് കമ്പനി തുടങ്ങിയിട്ടുണ്ട്. റോബോട്ട് നിര്‍മാണമാണ് സ്റ്റാര്‍ട്ട് അപ്പില്‍ നടക്കുന്നത്. അതേസമയം, തന്റെ സ്റ്റാര്‍ട്ട് അപ്പിന്റെ പരസ്യത്തിനായാണ് യുവാവിന്റെ വിവാഹനാടകമെന്നും ചിലര്‍ പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications