ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ എന്തും ചെയ്യും; കാമുകിയെ വാടകയ്ക്കും നല്‍കും
പുത്തന്‍ സ്മാര്‍ട് ഫോണിനുഭ്രമം കയറിയാല്‍ അതു സ്വന്തമാക്കാന്‍ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് പുതിയ തലമുറയിലെ ചെറുപ്പക്കാര്‍. ഐഫോണ്‍ പതിപ്പികള്‍ സ്വന്തമാക്കാന്‍ വൃക്കകള്‍ വിറ്റ കഥ നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐ ഫോണ്‍ 6 സ്വന്തമാക്കാന്‍ കാമുകിയെ വാടകയ്ക്ക് നല്‍കുകയാണ് ഒരു വിരുതന്‍.
ചൈനക്കാരനായ വീ ചൂ ആണ് ഐഫോണ്‍ ഭ്രമം തലയ്ക്കു പിടിച്ച ചെറുപ്പക്കാരന്‍. ഐ ഫോണ്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ സ്വന്തമാക്കാന്‍ പല തരത്തിലും പണം സ്വരൂപിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അങ്ങിനെയാണ് കാമുകിയെ വാടകയ്ക്ക് നല്‍കാമെന്ന ആശയം ഉടലെടുക്കുന്നത്. കാമുകിയായ 21 കാരി സിയാവോ അയ് യോട് സംസാരിച്ചപ്പോള്‍ അവരും റെഡി.

ഷങ്ഹായിയിലെ സോംഗ്ജിയാംഗ് സര്‍വകലാശാലയ്ക്ക് പുറത്ത് 'ഗേള്‍ഫ്രണ്ടിനെ ഷെയര്‍ ചെയ്യാം' എന്ന ബോര്‍ഡുമായി വീ ചൂ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ വൈറലാകുകയാണ്. ഒരു മണിക്കൂറിന് ഒരു പൗണ്ടാണ് വാടകയായി നല്‍കേണ്ടത്. ദിവസത്തിന് 5ഉം മാസത്തിലാണെങ്കില്‍ 50 പൗണ്ടും നല്‍കണം.
താത്പര്യമുള്ളവര്‍ക്ക് കാമുകിയുടെ ചിത്രം കാട്ടിക്കൊടുക്കും. അവരുടെ സ്വഭാവസവിശേഷതകളും വിവരിക്കും. എന്നാല്‍ ഏതെങ്കിലും തരത്തില്‍ ലൈംഗികമായി കാമുകിയെ സ്പര്‍ശിക്കാമെന്ന് ധരിക്കുന്നവരോട് അക്കാര്യം വേണ്ടെന്ന് വീ ചൂ മുന്‍കൂട്ടി പറയുന്നുണ്ട്. അമേരിക്കയിലും ചില രാജ്യങ്ങളിലും മാത്രം ഇറങ്ങിയ ഐ ഫോണ്‍ ചൈനയിലെ ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications