ഇന്ത്യക്ക് ചൈനയുടെ താക്കീത്, അമേരിക്കക്ക് പോലും തങ്ങളെ പേടിയാണ്
ഇന്ത്യക്ക് ചൈനയുടെ ഔദ്യോഗിക മാധ്യമത്തിന്റെ ഭീഷണി. ദലൈലാമ കാര്‍ഡ് ഉപയോഗിക്കരുതെന്നും മലീമസമാക്കുന്ന കുട്ടിയെ പോലെ ഇന്ത്യ വിഷയങ്ങള്‍ വഷളാക്കരുതെന്നുമാണ് ഭീഷണി
ബെയ്ജിങ്: ഇന്ത്യക്ക് ചൈനയുടെ ഔദ്യോഗിക മാധ്യമത്തിന്റെ ഭീഷണി. ദലൈലാമ കാര്‍ഡ് ഉപയോഗിക്കരുതെന്നും മലീമസമാക്കുന്ന കുട്ടിയെ പോലെ ഇന്ത്യ വിഷയങ്ങള്‍ വഷളാക്കരുതെന്നുമാണ് ഭീഷണി. ഒറ്റ ചൈന നയത്തെ വെല്ലുവിളിച്ച അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൈന എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഇന്ത്യ പഠിക്കുന്നത് നല്ലതാണെന്നും ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെങ്കിലും ഇന്ത്യക്ക് ദീര്‍ഘവീക്ഷണം കുറവാണ്. തായ്വാന് വിഷയത്തില്‍ ട്രംപിന് ചൈന എങ്ങനെയാണ് പണി കൊടുത്തതെന്ന് ഇന്ത്യ പഠിക്കുന്നത് നല്ലതാണ്. ചൈനയുടെ പരമാധികാരവും ദേശീയ ഐക്യവും തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും ചൈനീസ് പത്രം പറയുന്നു.

ജലാതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട ചൈനയുടെ വിഷയങ്ങളില്‍ അമേരിക്ക ഇടപെടുന്നത് പതിവായതോടെയാണ് ട്രംപിനെതിരേ ചൈന പരസ്യമായി രംഗത്ത് വന്നത്. തായ്വാന് പ്രസിഡന്റിനെ ട്രംപ് ടെലിഫോണില്‍ വിളിച്ചതും തായ്വാനും ചൈനയും ഉള്‍പ്പെടുന്ന ഒറ്റ ചൈന നയത്തെ ട്രംപ് വിമര്‍ശിച്ചതും ചൈനയെ ചൊടിപ്പിച്ചിരുന്നു. ദക്ഷിണ ചൈനാ കടലില്‍ നിന്നു അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി കപ്പല്‍ പിടിച്ചെടുത്താണ് ചൈന ഇതിന് മറുപടി നല്‍കിയത്.
ദലൈലാമ വിഷയത്തില്‍ ചൈനയുടെ അമിത ഇടപെടലില്‍ നിന്നു രക്ഷിക്കണമെന്ന് ന്യൂഡല്‍ഹിയിലെ മംഗോളിയന്‍ അംബാസഡര്‍ അടുത്തിടെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമയെ വീണ്ടും രാജ്യത്തേക്ക് ക്ഷണിക്കില്ലെന്ന് മംഗോളിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications