കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് ചൈനയുടെ താക്കീത്, അമേരിക്കക്ക് പോലും തങ്ങളെ പേടിയാണ്

ഇന്ത്യക്ക് ചൈനയുടെ ഔദ്യോഗിക മാധ്യമത്തിന്റെ ഭീഷണി. ദലൈലാമ കാര്‍ഡ് ഉപയോഗിക്കരുതെന്നും മലീമസമാക്കുന്ന കുട്ടിയെ പോലെ ഇന്ത്യ വിഷയങ്ങള്‍ വഷളാക്കരുതെന്നുമാണ് ഭീഷണി

  • By Ashif
Google Oneindia Malayalam News

ബെയ്ജിങ്: ഇന്ത്യക്ക് ചൈനയുടെ ഔദ്യോഗിക മാധ്യമത്തിന്റെ ഭീഷണി. ദലൈലാമ കാര്‍ഡ് ഉപയോഗിക്കരുതെന്നും മലീമസമാക്കുന്ന കുട്ടിയെ പോലെ ഇന്ത്യ വിഷയങ്ങള്‍ വഷളാക്കരുതെന്നുമാണ് ഭീഷണി. ഒറ്റ ചൈന നയത്തെ വെല്ലുവിളിച്ച അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൈന എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഇന്ത്യ പഠിക്കുന്നത് നല്ലതാണെന്നും ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെങ്കിലും ഇന്ത്യക്ക് ദീര്‍ഘവീക്ഷണം കുറവാണ്. തായ്‌വാന്‍ വിഷയത്തില്‍ ട്രംപിന് ചൈന എങ്ങനെയാണ് പണി കൊടുത്തതെന്ന് ഇന്ത്യ പഠിക്കുന്നത് നല്ലതാണ്. ചൈനയുടെ പരമാധികാരവും ദേശീയ ഐക്യവും തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും ചൈനീസ് പത്രം പറയുന്നു.

Xi jinping modi

ജലാതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട ചൈനയുടെ വിഷയങ്ങളില്‍ അമേരിക്ക ഇടപെടുന്നത് പതിവായതോടെയാണ് ട്രംപിനെതിരേ ചൈന പരസ്യമായി രംഗത്ത് വന്നത്. തായ്‌വാന്‍ പ്രസിഡന്റിനെ ട്രംപ് ടെലിഫോണില്‍ വിളിച്ചതും തായ്‌വാനും ചൈനയും ഉള്‍പ്പെടുന്ന ഒറ്റ ചൈന നയത്തെ ട്രംപ് വിമര്‍ശിച്ചതും ചൈനയെ ചൊടിപ്പിച്ചിരുന്നു. ദക്ഷിണ ചൈനാ കടലില്‍ നിന്നു അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി കപ്പല്‍ പിടിച്ചെടുത്താണ് ചൈന ഇതിന് മറുപടി നല്‍കിയത്.

ദലൈലാമ വിഷയത്തില്‍ ചൈനയുടെ അമിത ഇടപെടലില്‍ നിന്നു രക്ഷിക്കണമെന്ന് ന്യൂഡല്‍ഹിയിലെ മംഗോളിയന്‍ അംബാസഡര്‍ അടുത്തിടെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമയെ വീണ്ടും രാജ്യത്തേക്ക് ക്ഷണിക്കില്ലെന്ന് മംഗോളിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

English summary
China's official media today warned India against using the Dalai Lama "card", saying New Delhi should stop behaving like a "spoilt kid" and learn lessons from how China handled Donald Trump after the US President-elect challenged 'One-China' policy. India has the potential to be a great nation, but the country's vision is shortsighted," an article in the state-run Global Times said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X