കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12,000 സൈനികർ!!! 600ൽപരം ആയുധങ്ങൾ!!! ചൈനയുടെ സൈനിക പരേഡ്!! ലക്ഷ്യം...!!

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായിരുന്നു ഈ പ്രത്യേക പട്ടാള പ്രകടനം

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: ലോകത്തെ ഞെട്ടിച്ച് ചൈനയുടെ സൈനിക പരേഡ്. 12000 ൽ പരം സൈനികർ, 129 ൽ പരം പോർ വിമാനങ്ങൾ , സൈനികർക്കൊപ്പം നീങ്ങുന്ന 600 ൽ പരം ആയുധങ്ങൾ, 59 പ്രതിരോധ സംവിധാനം, 5 ആണവ മിസൈലുകൾ എന്നിവയെ അണിനിരത്തിയായിരുന്നു ചൈനയുടെ സൈനിക പ്രകടനം. ഇതു കൊണ്ട് ചൈനയുടെ ലക്ഷ്യം ഇന്ത്യയെ അതുപോലെ ചൈനയുടെ ശത്രു പാളയത്തിൽ നിൽക്കുന്ന രാജ്യങ്ങളെ തങ്ങളുടെ ആയുധ കരുത്ത് കാണിക്കുകയെന്നതാണ്.2015 നു ശേഷം ചൈന നടത്തിയ ഏറ്റവും വലിയ ശക്തി പ്രതടനമായിരുന്നു ഇത്.

china

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായിരുന്നു ഈ പ്രത്യേക പട്ടാള പ്രകടനം.മാവോ സെദുങ്ങിന്റെ നേതൃത്വത്തിൽ 1927 ആഗസ്റ്റ് 2 നാണ് പിപ്പിൾസ് ലിബറേഷൻ ആർനമി സ്ഥാപിച്ചത്. 1949 ൽ നടന്ന കന്നിയൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ആദ്യമായാണ് സൈനികദിനത്തോട് അനുബന്ധിച്ച് പരേഡ് നടക്കുന്നത്.

ചൈനയുടെ സൈനിക പ്രകടനം

ചൈനയുടെ സൈനിക പ്രകടനം

ചൈനയുടെ സൈനിക പരോഡ് ലോകരാജ്യങ്ങളെ ഞെട്ടിക്കും വിധത്തിലായിരുന്നു. സൈനിക പരേഡിലൂടെ ചൈന കാട്ടിയത് തങ്ങളുടെ സൈനിക ആയുധ ശേഷിയെയാണ്. ചൈനയുടെ സായുധ സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തെണ്ണൂറാം വാർഷികത്തിന്റെ ഭാഗമായാണ് ചൈനീസ് സൈന്യം അണിനിരന്നത്.

ആയുധ പ്രകടനം

ആയുധ പ്രകടനം

ചൈനീസ് സൈന്യത്തിന്റെ പ്രകടനത്തിൽ ആയുധ പ്രദർശനമായിരുന്നു ശ്രദ്ധേയം. സൈനികർക്ക് പുറമേ പോർ വിമാനങ്ങളും ആയുധങ്ങളും , ആണവ മിസൈലുകളും, പ്രതിരോധ സംവിധാനങ്ങളും സൈനിക ആഭ്യാസത്തിലെ ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു.

ചൈനയുടെ മിസൈൽ പ്രദർശനം

ചൈനയുടെ മിസൈൽ പ്രദർശനം

സൈനിക പരേഡിൽ ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ചു തരം ആണവ മിസൈലുകൾ പ്രദർശിപ്പിച്ചു. ബാലിസ്റ്റിക് ആണവ മിസൈൽ ഡോങ്ഫെങ്-26, കടലിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലസ്റ്റിക് ആണവ മിസൈൽ ഡോങ്ഫെങ്-21 ഡി, അതിസൂക്ഷമ പ്രഹരശേഷിയുള്ള ഡോങ് ഫെങ് -16 ജി, രണ്ടു തരം ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലുകൾ തുടങ്ങിവയും പരോഡിന്റെ മുഖ്യ ആകർഷകമായിരുന്നു.

സൂറിഹെയിലെ ചൈനീസ് പരേഡ്

സൂറിഹെയിലെ ചൈനീസ് പരേഡ്

ഇന്നർ മംഗോളിയൻ മരുഭൂമിക്ക് നടുവിലായുള്ള സൂറിഹെയിലായിരുന്നു ചൈനീസ് സേനയുടെ പരേഡ്. ഏഷ്യയിലെ തന്നെ എറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമാണിത്. ഇവിടെയാണ് ചൈനയുടെ സൈനികർ അണിനിരന്നത്.

600ൽ പരം യുദ്ധ സന്നാഹങ്ങൾ

600ൽ പരം യുദ്ധ സന്നാഹങ്ങൾ

പട്ടാള പ്രകടനത്തിൽ ചൈനയുടെ തദ്ദേശീയ നാലാംതലമുറ പോർ വിമാനം ജെ 20, ജെ-16, വൈ-20 തുടങ്ങിയവ പ്രദർശനത്തിൽ അണിനിരന്നു . യുദ്ധ ടാങ്കുകൾ, , ആണവ പീരങ്കി കൾ വഹിക്കുന്ന വാഹനങ്ങൾ, ബോംബർ വിമാനങ്ങൾ തുടങ്ങി 600 തരം യുദ്ധസന്നാഹങ്ങളും ചൈന പുറത്തെടുത്തു.

 സൈനിക വേഷത്തിൽ പ്രസിഡന്റ്

സൈനിക വേഷത്തിൽ പ്രസിഡന്റ്

യൂണിഫോമിന് പകരം യുദ്ധവേഷത്തിലാണു സൈനികർ പരേഡിന് ഇറങ്ങിയതെന്നും ശ്രദ്ധേയമാണ് . പരേഡിൽ യുദ്ധ വേഷത്തിലാണ് പ്രസിഡന്റ് ഷിൻ ചിങ് പിൻ പങ്കെടുത്തത്

 ഇന്ത്യക്കുള്ള മുന്നറിയിപ്പോ?

ഇന്ത്യക്കുള്ള മുന്നറിയിപ്പോ?

ചൈനയുടെ സൈനിക പരേഡ് ഇന്ത്യക്കുളള മുന്നറിയിപ്പാണെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നുണ്ട്. സിക്കിം അതിർത്തിയിൽ ഇന്ത്യ- ചൈന പോര് ശക്തമാകുന്നതിനിടെയാണ് ചൈനയുടെ ശക്തി പ്രകടനം. ഇതുവരെ ചൈന രഹസ്യമാക്കിവെച്ച ആയുധങ്ങളും യുദ്ധ സന്നാഹങ്ങളും ചൈന പുറത്തെടുത്തിയിരുന്നു.

English summary
Chinese military today showcased five models of its homemade conventional and nuclear missiles in a massive military parade, marking the 2.3-million strong People's Liberation Army's 90th founding anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X