കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയക്കും റഷ്യയ്ക്കും വെല്ലുവിളിയുയർത്തും!! ആണവപ്രതിരോധ ശേഷി കുത്തനെ ഉയർത്തണമെന്ന് ചൈന

Google Oneindia Malayalam News

ബെയ്ജിംഗ്: അമേരിക്കയ്ക്കും റഷ്യയ്ക്കും വെല്ലുവിളിയുയര്‍ത്താൻ സൈനിക ശേഷി മെച്ചപ്പെടുത്തണമെന്ന് ചൈനീസ് സൈന്യം. സൈനിക ശേഷിയിൽ റഷ്യയ്ക്കും ചൈനയ്ക്കം ഒപ്പം നിൽക്കണമന്നും ഇരു രാജ്യങ്ങൾക്കും വെല്ലുവിളിയുയർത്തണമെന്നുമാണ് ചൈനീസ് പീപ്പിൾസ് ആര്‍മി ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി ആണവപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തണമെന്നും ഔദ്യോഗിക ദിനപത്രത്തിലാണ് ചൈനീസ് സൈന്യം വ്യക്തമാക്കിയത്. റഷ്യയ്ക്കും യുഎസിനും പുറമേ ചൈന ആണവശേഷി ഉയര്‍ത്തുന്നത് ഇന്ത്യയെയും ആശങ്കയിലാക്കും. ചൊവ്വാഴ്ചയാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

അക്വേറിയം വീടിനുള്ളില്‍ വച്ചാൽ സമ്പത്ത് നിറയും: സമ്പാദ്യത്തിന് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്അക്വേറിയം വീടിനുള്ളില്‍ വച്ചാൽ സമ്പത്ത് നിറയും: സമ്പാദ്യത്തിന് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്

സിക്കിം സെക്ടറിലെ ഡോക്ലാമില്‍ രണ്ട് മാസത്തിലേറെ നീണ്ടിനിന്ന അതിർത്തി തർക്കം പരിഹരിക്കപ്പെട്ടു എങ്കിലും അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ‍ ചില അസ്വാരസ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ധാരണയിലെത്തിയത് പ്രകാരം ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചെങ്കിലും ചൈനീസ് സൈന്യം തർക്കത്തിലിരുന്ന പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. ഇതിനിടെ ഈ പ്രദേശത്ത് സൈന്യം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ചൈനീസ് സൈന്യത്തിന്റെ ഓരോ നീക്കവും ഇന്ത്യയെ ഭീതിയിലാഴ്ത്തുന്നതാണ്.

എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ വാസ്തുു നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍: ദമ്പതികള്‍ അറിയേണ്ടത്എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ വാസ്തുു നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍: ദമ്പതികള്‍ അറിയേണ്ടത്

 യുഎസിനുള്ള മറുപടി

യുഎസിനുള്ള മറുപടി

അമേരിക്ക ട്രംപിന്റെ അധികാരത്തിന് കീഴിൽ പുതിയ ആണവ നീക്കങ്ങള്‍ നടത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയിൽ നിന്നുള്ള പ്രതികരണം. റഷ്യയ്ക്കും യുഎസിനും വെല്ലുവിളിയുയർത്താവുന്ന വിധത്തിൽ ആണവശേഷി വർധിപ്പിക്കണമെന്നുമാണ് ചൈനീസ് ഔദ്യോഗിക ദിനപത്രം വ്യക്തമാക്കിയത്. ലോകത്ത് എവിടെയും ലക്ഷ്യം വെയ്ക്കാവുന്ന ആണവ പോര്‍മുനകളുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ചൈനയുടെ പക്കലുണ്ടെന്ന ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ചൈനീസ് ഗവേഷകര്‍

ചൈനീസ് ഗവേഷകര്‍

ചൈനീസ് പീപ്പിൾസ് അക്കാദമി ഓഫ് മിലിട്ടറി സയൻസിലെ രണ്ട് ഗവേഷകരാണ് ലേഖനമെഴുതിയത്. ചൈനീസ് സൈന്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ കാര്യമായ മാറ്റം വരണമെന്നും യുഎസും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ നോരിടാവുന്ന തരത്തിൽ ചൈനയുടെ ആണവശേഷി വർധിപ്പിക്കണമെന്നുമാണ് ഗവേഷകർ ചൂണ്ടിക്കാണിക്കന്നത്. എന്നാൽ ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന തത്വം പാലിക്കണെമന്നും ഗവേഷകർ ആഹ്വാനം ചെയ്യുന്നു. എന്നാൽ ആണവായുധങ്ങൾ നിർമാർ‍ജ്ജനം ചെയ്യുകയാണ് ആത്യന്തികമായ ലക്ഷ്യമെന്നും ചൈനീസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നുണ്ട്.

 ഇന്ത്യയ്ക്കും ചൈന ഭീഷണി

ഇന്ത്യയ്ക്കും ചൈന ഭീഷണി

ചൈനയുടെ പീപ്പിൾസ് ആർമി ആണവ പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് അയൽരാജ്യമായ ഇന്ത്യയ്ക്കും ചൈനയിൽ നിന്ന് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരെ ചൈന യുദ്ധസജ്ജമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

 അമേരിക്കയ്ക്കും റഷ്യയ്ക്കും വിമർശനം

അമേരിക്കയ്ക്കും റഷ്യയ്ക്കും വിമർശനം

അമേരിക്കയും റഷ്യയും ആണവായുധങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ആണവായുധങ്ങള്‍ വികസിപ്പിക്കാനും വിപുലീകരിക്കാനുമുള്ള നീക്കങ്ങളാണ് നടത്തിവരുന്നതെന്നും ചൈനീസ് ദിനപത്രം ചൂണ്ടിക്കാണിക്കുന്നു. അടുത്ത 30 വര്‍ഷത്തേയ്ക്ക് അമേരിക്ക ഈ മേഖലയിൽ ചെലവിടാന്‍ ഉദ്ദേശിക്കുന്ന പണത്തിന്റെ കണക്കും ചൈനീസ് ഗവേഷകർ ലേഖനത്തിൽ‍ കുറിയ്ക്കുന്നുണ്ട്. യുഎസ് 1.2 ട്രില്യണ്‍ ഡോളർ‍ ചെലവഴിക്കുമ്പോൾ‍ റഷ്യയും സമാനമായ തുക ആണവരംഗത്ത് ചെലവഴിക്കും. ഈ സാഹചര്യത്തില്‍ ചൈന വെറുതെയിരിക്കരുതെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

English summary
China must strengthen its nuclear deterrence and counter-strike capabilities to keep pace with the developing nuclear strategies of the United States and Russia, the official paper of the People's Liberation Army (PLA) said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X