നഗ്നചിത്രം ഗ്യാരണ്ടിയായി തരൂ, ലോണ്‍ തരാം..
ബെയ്ജിംഗ്: ലോണ്‍ നല്കാന് അപൂര്‍വ്വ വാഗ്ദാനങ്ങളുമായി ചൈനയിലെ ഓണ്‍ലൈന്‍ ലോണ്‍ കമ്പനി. പെണ്‍കുട്ടികള്‍ക്ക് മാത്രമായി നല്കുന്ന ലോണിനായി കമ്പനി ഏര്‍പ്പെടുത്തിയ മാനദണ്ഡമാണ് വേറിട്ട് നില്‍ക്കുന്നത്. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളാണ് കമ്പനിക്ക് വേണ്ടത്. ലോണ്‍ ഫോര്‍ പോണ് എന്നറിയപ്പെടുന്ന ഈ സംഘങ്ങളുടെ പ്രധാന ഇരകള്‍ ചൈനയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ്.
വിദ്യാര്‍ഥിനികള്‍ മാഫിയ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ ചാറ്റ് വഴി നഗ്നചിത്രങ്ങള്‍ അയച്ചു നല്കുമ്പോള് മാഫിയ സംഘം വിദ്യാര്‍ഥിനികള്‍ക്കു പണം നല്‍കും. തിരച്ചറിയല്‍ കാര്‍ഡുകള്‍ കൈയില്‍പിടിച്ച് ചിത്രത്തിന് പോസ് ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് കൂടുതല്‍ പണം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരക്കാര്‍ക്ക് അഞ്ചു മടങ്ങുവരെ പണം ലഭിക്കുമെന്ന് ബെയ്ജിംഗ് യൂത്ത് ഡെയ്ലിയെ ഉദ്ധരിച്ച് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിദ്യാര്‍ഥിനികള്‍ പണം കൃത്യസമയത്ത് തിരിച്ചു നല്‍കിയില്ലെങ്കില്‍ മാഫിയ സംഘം ഭീഷണിയുമായി രംഗത്തെത്തും ചെയ്യും. ലൈംഗീക ചൂഷണത്തിന് വിസമ്മതിക്കുന്നവരുടെ ചിത്രങ്ങള്‍ ഓലൈനിലൂടെ പുറത്തുവിട്ടും മാഫിയ സംഘം പണമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ സത്തേണ്‍ മെട്രോപോളിസ് ദിനപത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ മാഫിയ സംഘത്തിന്റെ തട്ടിപ്പിനിരയായ പെണ്‍കുട്ടികള്‍ രാജ്യത്തുണ്ടെന്നും ചൈനീസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘത്തിന്റെ വലയില്‍ കുരുങ്ങിയ പെണ്‍കുട്ടി വഴി സംഭവത്തെക്കുറിച്ചറിഞ്ഞ ദിനപത്രം കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത് നഗ്ന ചിത്രം അയച്ചുനല്‍കാനാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതിന് പുറമേ ലോണ്‍ നല്‍കുന്നവരുടെ ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖകളുടെ നമ്പറുകള്‍, വീട്ടുവിലാസം, മാതാപിതാക്കളുടെ പേരുകള്‍, വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന രേഖകള്‍, സുഹൃത്തുക്കളുടെ വിവരങ്ങള്‍ എന്നിങ്ങനെ ഒരു വ്യക്തിയുടെ എല്ലാ വ്യക്തിഗത വിവരങ്ങളും കമ്പനി ഇടപാടുകാരിയില്‍ നിന്ന് ആവശ്യപ്പെടുന്നു. എല്ലാ രേഖകളും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ പെണ്‍കുട്ടികള്‍ക്ക് ലോണ്‍ നല്‍കൂ എന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ സംഭവം ചൈനീസ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കമ്പനി പൂട്ടുകയും ചെയ്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications