ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നിയമം ചൈന പാസാക്കി....വെല്ലുവിളി, ഉപരോധത്തിന് യുഎസ് ഒരുങ്ങുന്നു!!
ബെയ്ജിംഗ്: ഹോങ്കോംഗിന് പൂട്ടിടാന്‍ ചൈനയില്‍ വരുന്ന പുതിയ നിയമം പാര്‍ലമെന്റില്‍ പാസായി. ദേശീയ സുരക്ഷാ നിയമത്തിലൂടെ ഹോങ്കോംഗിലെ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. പാര്‍ലമെന്റില്‍ ഒന്നിനെതിരെ 2878 വോട്ടിനാണ് ബില്‍ പാസായത്. ഇതോടെ ഹോങ്കോംഗിന്റെ സ്വയം ഭരണാധികാരമാണ് ഇല്ലാതാവാന്‍ പോവുന്നത്. നേരത്തെ തന്നെ ഈ നിയമം പാര്‍ലമെന്റില്‍ പാസാവുമെന്ന് ഉറപ്പായിരുന്നു. അതേസമയം ആറ് പേര് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കൈയ്യടികളോടെയാണ് ഈ നിയമം ചൈന പാസാക്കിയത്. ഭീകര പ്രവര്‍ത്തനം അടക്കം തടയുന്നതിനാണ് ഈ നിയമമെന്നാണ് ചൈന അവകാശപ്പെടുന്നത്.

ചൈനയ്ക്ക് കൂടുതല്‍ അധികാരം ഹോങ്കോംഗില്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഇത്. ഹോങ്കോംഗിലെ ഭീകര പ്രവര്‍ത്തനം ആരോപിച്ച് ഇനി എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ചൈനീസ് സര്‍ക്കാരിന് സാധിക്കും. ഇവരെ ചൈനയിലേക്ക് കൊണ്ടുവന്ന് വിചാരണ നടത്തുമോ ഇനി അറിയാനുള്ളത്. നേരത്തെ ഹോങ്കോംഗ് പൗരന്മാരെ ചൈനയിലേക്ക് വിചാരണയ്ക്കായി കൊണ്ടുവരാമെന്ന നിയമത്തിനെതിരെ വന്‍ പ്രക്ഷോഭം ഹോങ്കോംഗില്‍ ഉണ്ടായിരുന്നു. ഇത് അക്രമാസക്തമായെന്ന് നേരത്തെ ചൈന വിലയിരുത്തിയിരുന്നു. ഇതും കൂടി പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഹോങ്കോംഗില്‍ ഈ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായിട്ടുണ്ട്.
ചൈനയുടെ പുതിയ സുരക്ഷാ നിയമം ഹോങ്കോംഗിന്റെ ചെറിയ ഭരണഘടന തന്നെ മാറ്റിമറിക്കുന്നതാണ്. ഹോങ്കോംഗ് എടുക്കുന്ന നടപടികള്‍ക്ക് ഇനി ചൈനയുടെ അംഗീകാരം കൂടി വേണ്ടി വരും. അതേസമയം ഈ നിയമത്തിന്റെ പേരില്‍ അമേരിക്കയും ബ്രിട്ടനും ചൈനയുമായി ഇടഞ്ഞിരിക്കുകയാണ്. നേരത്തെ യുഎന്നിന്റെ സുരക്ഷാ കൗണ്‍സിലിനെ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട് സമീപിക്കാനായിരുന്നു യുഎസ്സിന്റെ നീക്കം. എന്നാല്‍ ഇത് ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് ഈ നീക്കത്തെ തടയുകയായിരുന്നു ചൈന. എന്നാല്‍ ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ ചൈനയ്ക്കും ഹോങ്കോംഗിനുമെതിരെ കൊണ്ടുവരാന്‍ ട്രംപ് തയ്യാറെടുക്കുകയാണ്.
അതേസമയം നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ഹോങ്കോംഗിന്റെ സ്വയം ഭരണാധികാരം നഷ്ടമായെന്നും, അതുകൊണ്ട് യുഎസ് നല്കുന്ന സാമ്പത്തിക സഹായങ്ങള്‍ ഇനി ലഭിക്കില്ലെന്നും സൂചിപ്പിച്ചിരുന്നു. കൂടുതല്‍ ഉപരോധങ്ങളും, വ്യാപാര ഇടപാടുകളും റദ്ദാക്കാനാണ് യുഎസ്സിന്റെ തീരുമാനം. ചൈനയുടെ ദേശീയ ഗാനത്തെ അപമാനിച്ചാല്‍ അതിനെതിരെ കുറ്റം ചുമത്താനുള്ള മറ്റൊരു നിയമം കൂടി വേണമെന്ന് സര്‍ക്കാരില്‍ നിന്ന് ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം 360 അറസ്റ്റുകളാണ് പോലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് പ്രതിഷേധത്തിന് കുറവ് വന്നിട്ടുണ്ട്. ജനങ്ങള്‍ വലിയ ഭയത്തിലാണെന്ന് സൂചനയുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications