കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നിയമം ചൈന പാസാക്കി....വെല്ലുവിളി, ഉപരോധത്തിന് യുഎസ് ഒരുങ്ങുന്നു!!

Google Oneindia Malayalam News

ബെയ്ജിംഗ്: ഹോങ്കോംഗിന് പൂട്ടിടാന്‍ ചൈനയില്‍ വരുന്ന പുതിയ നിയമം പാര്‍ലമെന്റില്‍ പാസായി. ദേശീയ സുരക്ഷാ നിയമത്തിലൂടെ ഹോങ്കോംഗിലെ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. പാര്‍ലമെന്റില്‍ ഒന്നിനെതിരെ 2878 വോട്ടിനാണ് ബില്‍ പാസായത്. ഇതോടെ ഹോങ്കോംഗിന്റെ സ്വയം ഭരണാധികാരമാണ് ഇല്ലാതാവാന്‍ പോവുന്നത്. നേരത്തെ തന്നെ ഈ നിയമം പാര്‍ലമെന്റില്‍ പാസാവുമെന്ന് ഉറപ്പായിരുന്നു. അതേസമയം ആറ് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കൈയ്യടികളോടെയാണ് ഈ നിയമം ചൈന പാസാക്കിയത്. ഭീകര പ്രവര്‍ത്തനം അടക്കം തടയുന്നതിനാണ് ഈ നിയമമെന്നാണ് ചൈന അവകാശപ്പെടുന്നത്.

1

ചൈനയ്ക്ക് കൂടുതല്‍ അധികാരം ഹോങ്കോംഗില്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഇത്. ഹോങ്കോംഗിലെ ഭീകര പ്രവര്‍ത്തനം ആരോപിച്ച് ഇനി എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ചൈനീസ് സര്‍ക്കാരിന് സാധിക്കും. ഇവരെ ചൈനയിലേക്ക് കൊണ്ടുവന്ന് വിചാരണ നടത്തുമോ ഇനി അറിയാനുള്ളത്. നേരത്തെ ഹോങ്കോംഗ് പൗരന്‍മാരെ ചൈനയിലേക്ക് വിചാരണയ്ക്കായി കൊണ്ടുവരാമെന്ന നിയമത്തിനെതിരെ വന്‍ പ്രക്ഷോഭം ഹോങ്കോംഗില്‍ ഉണ്ടായിരുന്നു. ഇത് അക്രമാസക്തമായെന്ന് നേരത്തെ ചൈന വിലയിരുത്തിയിരുന്നു. ഇതും കൂടി പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഹോങ്കോംഗില്‍ ഈ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായിട്ടുണ്ട്.

ചൈനയുടെ പുതിയ സുരക്ഷാ നിയമം ഹോങ്കോംഗിന്റെ ചെറിയ ഭരണഘടന തന്നെ മാറ്റിമറിക്കുന്നതാണ്. ഹോങ്കോംഗ് എടുക്കുന്ന നടപടികള്‍ക്ക് ഇനി ചൈനയുടെ അംഗീകാരം കൂടി വേണ്ടി വരും. അതേസമയം ഈ നിയമത്തിന്റെ പേരില്‍ അമേരിക്കയും ബ്രിട്ടനും ചൈനയുമായി ഇടഞ്ഞിരിക്കുകയാണ്. നേരത്തെ യുഎന്നിന്റെ സുരക്ഷാ കൗണ്‍സിലിനെ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട് സമീപിക്കാനായിരുന്നു യുഎസ്സിന്റെ നീക്കം. എന്നാല്‍ ഇത് ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് ഈ നീക്കത്തെ തടയുകയായിരുന്നു ചൈന. എന്നാല്‍ ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ ചൈനയ്ക്കും ഹോങ്കോംഗിനുമെതിരെ കൊണ്ടുവരാന്‍ ട്രംപ് തയ്യാറെടുക്കുകയാണ്.

അതേസമയം നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ഹോങ്കോംഗിന്റെ സ്വയം ഭരണാധികാരം നഷ്ടമായെന്നും, അതുകൊണ്ട് യുഎസ് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഇനി ലഭിക്കില്ലെന്നും സൂചിപ്പിച്ചിരുന്നു. കൂടുതല്‍ ഉപരോധങ്ങളും, വ്യാപാര ഇടപാടുകളും റദ്ദാക്കാനാണ് യുഎസ്സിന്റെ തീരുമാനം. ചൈനയുടെ ദേശീയ ഗാനത്തെ അപമാനിച്ചാല്‍ അതിനെതിരെ കുറ്റം ചുമത്താനുള്ള മറ്റൊരു നിയമം കൂടി വേണമെന്ന് സര്‍ക്കാരില്‍ നിന്ന് ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം 360 അറസ്റ്റുകളാണ് പോലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് പ്രതിഷേധത്തിന് കുറവ് വന്നിട്ടുണ്ട്. ജനങ്ങള്‍ വലിയ ഭയത്തിലാണെന്ന് സൂചനയുണ്ട്.

പ്രിയങ്ക ബിജെപിയോട് ചോദിക്കുന്നു... ഇത് ഒരുമിച്ച് നില്‍ക്കേണ്ട സമയം, നിങ്ങള്‍ അത് മാത്രം ചെയ്യുന്നു!പ്രിയങ്ക ബിജെപിയോട് ചോദിക്കുന്നു... ഇത് ഒരുമിച്ച് നില്‍ക്കേണ്ട സമയം, നിങ്ങള്‍ അത് മാത്രം ചെയ്യുന്നു!

English summary
chinese parliament passes hong kong new national security law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X