മാവോയ്ക്ക് ശേഷം ഉദിച്ചുയരാന്‍ ഷീ ജിന്‍പിംഗ്; ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
ബെയ്ജിംഗ്: ചൈനയില്‍ ഒരാഴ്ച നീണ്ട് നില്ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് 20-ാമത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. മൂന്നാം തവണയും നേതൃസ്ഥാനത്തേക്ക് ഷി ജിന്‍പിംഗ് തെരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പാണ്. മാവോ സെതൂങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന സ്ഥാനം ഉറപ്പിക്കാന്‍ ഷി ജിന്പിംഗിനാകും.
ഒക്ടോബര്‍ 22-ന് സമാപിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏകദേശം 2,300 പ്രതിനിധികള്‍ പങ്കെടുക്കും. ബെയ്ജിംഗിലെ ടിയാനന്മെന് സ്ക്വയറിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ ആണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ബെയ്ജിംഗിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്നതിന് മുന്‍പ് ഷി ജിന്‍പിംഗ് പുതിയ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, ഏഴ് പേരുടെ നേതൃത്വ ടീം എന്നിവരെ തെരഞ്ഞെടുക്കും. പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതുനിരയെത്തും എന്നാണ് പ്രതീക്ഷ. പ്രായപരിധിയുടെയും രണ്ട് ടേം കാലാവധിയുടെയും പേരില്‍ പല പ്രമുഖ നേതാക്കളും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താകും.

മന്ത്രിസഭയിലേയും പാര്‍ട്ടിയിലേയും രണ്ടാമത്തെ പ്രമുഖ നേതാവായ ലീ കെക്വിയാങ് അടക്കമുള്ളവര്‍ക്ക് സ്ഥാനചലനമുണ്ടാകും. 2012 മുതല്‍ അധികാരത്തിലിരിക്കുന്ന ഷീ ജിന്‍പിംഗ് 2018-ല്‍ പ്രസിഡന്‍ഷ്യല്‍ ടേം പരിധികള്‍ ഷി ഒഴിവാക്കിയിരുന്നു. 200 അംഗ കേന്ദ്ര കമ്മിറ്റിയേയും 25 പേരടങ്ങുന്ന പൊളിറ്റ്ബ്യൂറോയെയും സര്‍വ്വശക്തമായ രാജ്യത്തെ പരമോന്നത നേതൃത്വ സമിതിയായ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കും.

അതേസമയം കര്‍ശനമായ സീറോ-കൊവിഡ് നയത്തിന് കീഴിലാണ് സമ്മേളനം നടക്കുന്നത്. പരിപാടികളില്‍ പങ്കെടുക്കുന്നവരോട് ദിവസേനയുള്ള കോവിഡ് പരിശോധനകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കണോ എന്നതടക്കമുള്ള നയപരമായ കാര്യങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.

ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന സാമ്പത്തിക മാന്ദ്യത്തെയും തൊഴിലില്ലായ്മയേയും അഭിമുഖീകരിക്കുന്നുണ്ട്. ഈ വിഷയങ്ങളിലെല്ലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആശയപരവും തന്ത്രപരവുമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications