Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം ഇരിക്കാന്‍ സമ്മതിച്ചില്ല; എയര്‍ ഹോസ്റ്റസിന്റെ മുഖത്ത് ചൂടുവെള്ളമൊഴിച്ചു

നാന്‍ജിംഗ്: കാമുകനൊപ്പം ആകാശയാത്ര സ്വപ്‌നം കണ്ട് വിമാനത്തില്‍ കയറിയ യുവതി സീറ്റ് മാറിയതിനെ തുടര്‍ന്ന് ക്ഷുഭിതയായി. ചൈനയിലെ ബെയ്ജിംഗില്‍ നിന്നും നാന്‍ജിംഗിലേക്ക് തിരിച്ച എയര്‍ ഏഷ്യ വിമാനത്തിലായിരുന്നു കഴിഞ്ഞദിവസം സംഭവം അരങ്ങേറിയത് കാമുകനും കാമുകിയും കാട്ടിക്കൂട്ടിയ വിക്രിയകളെ തുടര്‍ന്ന് വിമാനം ഒടുവില്‍ തിരിച്ചിറക്കുകയായിരുന്നു.

വിമാനത്തില്‍ കയറിയ ഉടന്‍ കാമുനൊപ്പമുള്ള സീറ്റില്‍ കാമുകിയും ഇരുപ്പുറപ്പിച്ചു. എന്നാല്‍ എയര്‍ഹോസ്റ്റസ് ടിക്കറ്റ് പരിശോധിച്ച് സീറ്റ് മാറിയിരിക്കാന്‍ നിര്‍ദ്ദേശിച്ചതോടെ കാമുകിയുടെ മട്ടുമാറി. ആദ്യം സീറ്റ് അഡ്ജസ്റ്റ് ചെയ്തുതരണമെന്ന് യുവതി അപേക്ഷ സ്വരത്തില്‍ പറഞ്ഞെങ്കിലും എയര്‍ ഹോസ്റ്റസ് സമ്മതിച്ചില്ല.

air-hostess

ഇതോടെ അരിശം മൂത്ത യുവതി തന്റെ കൈയ്യിലുണ്ടായിരുന്ന നൂഡില്‍സും ചൂടുവെള്ളവും എയര്‍ ഹോസ്റ്റസിന്റെ മുഖത്തേക്കൊഴിച്ചു. വേദനകൊണ്ട് പുളഞ്ഞ എയര്‍ഹോസ്റ്റസ് ഏറെ നേരം കരഞ്ഞതോടെ കാമുകന്‍ രംഗത്തെത്തി. കാമുകിയെ തനിക്കൊപ്പം ഇരിക്കാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ വിമാനത്തില്‍ ബോംബ് വെക്കുമെന്നും ഭീഷണിപ്പെടുത്തി.

കാമുകനും കാമുകിയും ചേര്‍ന്ന് വിമാനത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെ വിമാനം തിരിച്ചിറക്കുകയല്ലാതെ മറ്റുവഴിയുണ്ടായില്ല. തിരിച്ചിറക്കിയാല്‍ തങ്ങള്‍ക്കെതിരെ കേസുണ്ടാകുമെന്ന് മനസിലായതോടെ കാമുകി ബോധക്കേട് അഭിനയിച്ചു കുഴഞ്ഞുവീണു. വിമാനം താഴെ ഇറക്കിയശേഷം എയര്‍ ഹോസ്റ്റസിനും യുവതിക്കും ചികിത്സ നല്‍കി. കാമുകീ കാമുകന്മാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+