• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണയ്ക്ക് പിന്നില്‍ വിദേശികളോ? ഫോറിന്‍ ഗാര്‍ബേജിനെ ഭയന്ന് ചൈന, സെനഫോബിയ പരക്കുന്നു!!

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസിനേക്കാളും വലിയ ഭീതി പടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വിദേശികളില്‍ രോഗം സ്ഥിരീകരിച്ചതോടെ ചൈനക്കാര്‍ ഇവരെ കണ്ടാല്‍ ഓടുകയാണ്. ഒരു തരം അജ്ഞാത ഭയമാണ് ഇവരെ വേട്ടയാടുന്നത്. വിദേശകളില്‍ പലരും ചൈനയില്‍ പൗരത്വം നേടിയവര്‍ വരെയുണ്ട്. ഇവര്‍ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന അവസ്ഥയിലാണ് കഴിയുന്നത്.

എന്താണ് ഈ ഭയത്തിന് കൃത്യമായ കാരണമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പലയിടത്ത് നിന്നും അജ്ഞാത സന്ദേശങ്ങള്‍ ചൈനക്കാരിലേക്ക് എത്തുന്നുണ്ടോ എന്ന സംശയവും ഭരണകൂടം പങ്കുവെക്കുന്നു. അതിലുപരി വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ചൈനീസ് വിരുദ്ധത പോലുള്ള കാര്യങ്ങളും ഇപ്പോഴത്തെ സംഭവങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാം എന്നാണ് വിലയിരുത്തല്‍.

വിദേശികളില്‍ മാറ്റം

വിദേശികളില്‍ മാറ്റം

ചൈനക്കാരുടെ മാറ്റം വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ശരിക്ക് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇവരെ കടകളില്‍ നിന്നും റെസ്‌റ്റോറന്റുകളില്‍ നിന്നും ജിമ്മുകളില്‍ നിന്നു ഹോട്ടലുകളില്‍ നിന്നും ചൈനക്കാര്‍ മാറ്റിനിര്‍ത്തുകയാണ്. ഇവരെ കുറിച്ച് അധികൃതര്‍ക്ക് അനാവശ്യമായി വിവരങ്ങള്‍ കൈമാറുന്നവരും ധാരാളമുണ്ട്. പുറത്തിറങ്ങരുതെന്നും ചിലര്‍ ഇവരോട് പറഞ്ഞ് കഴിഞ്ഞു. ഞാന്‍ നടന്നു പോവുകയായിരുന്നു. ഒരാള്‍ എന്നെ കടന്നപോയി. പെട്ടെന്ന് അയാള്‍ എന്നെ കണ്ട് രണ്ടി പിന്നോട്ട് വെച്ചു. തിരക്കില്‍ മറഞ്ഞു. 33കാരനായ അയര്‍ലന്‍ഡ് സ്വദേശി ആന്‍ഡ്രൂ ഹോബന്‍ പറയുന്നു. ഇയാള്‍ ഷാങ്ഹായിലാണ് ജീവിക്കുന്നത്.

സെനഫോബിയ ഭീതി

സെനഫോബിയ ഭീതി

വിദേശികളെ സാമൂഹികമായ ബഹിഷ്‌കരിക്കാനാണ് ഇവരില്‍ പലരും സ്വീകരിക്കുന്നത്. ഒരു തരം സെനസഫോബിയയാണ് ഇവരെ പിടികൂടിയിരിക്കുന്നത്. ബെയ്ജിംഗിലെ ഒരു പാര്‍ക്കിലെ സുഹൃത്തുക്കളുമൊത്ത് നടക്കാനിറങ്ങിയ അമേരിക്കക്കാരനെ കണ്ടതും ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെയും എടുത്ത് ഓടി രക്ഷപ്പെടുന്നതാണ്. മാനസികമായി ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ആരോപണം. ഫോറിന്‍ ത്രാഷ് അഥവാ വിദേശ മാലിന്യം എന്നാണ് ഇവരെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

എന്താണ് സെനഫോബിയ

എന്താണ് സെനഫോബിയ

സെനഫോബിയ എന്നാല്‍ ഒരു തരം ഭയമോ വിദ്വേഷമോ ആണ്. പ്രത്യേകിച്ച് അപരിചിതരോടുള്ള ഒരു തരം വിദ്വേഷം. നമുക്ക് അപരിചിതരമായ രാജ്യത്തോടും അവിടെ നിന്നുള്ളവരോടും ഈ വിദ്വേഷമോ ഭയമോ തോന്നാം. മുമ്പ് മെക്‌സിക്കോയ്‌ക്കെതിരെ അമേരിക്കയില്‍ ഇത്തരം അജ്ഞാത ഭയം ഉണ്ടായിരുന്നു. പാകിസ്താന്‍ വംശജരോട് ഇന്ത്യയിലും ഇത്തരം ഭയം ഉള്ളതായി പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ചൈനയില്‍ പ്രാദേശികമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരോട് ഈ വികാരം ശക്തമായിരിക്കുകയാണ്. ചിലപ്പോള്‍ അക്രമങ്ങള്‍ ഉണ്ടാവാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

മാധ്യമങ്ങളിലെ ഭീതി

മാധ്യമങ്ങളിലെ ഭീതി

ചൈനയിലെ ഇപ്പോഴത്തെ ഭീതിക്ക് കാരണം മാധ്യമങ്ങളാണ്. ഫോറിന്‍ ഗാര്‍ബേജിനെ കൊണ്ട് ചൈനയില്‍ കൊറോണയുടെ രണ്ടാം വരവുണ്ടാകും എന്ന മുന്നറിയിപ്പായിരുന്നു അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചൈനീസ് സര്‍ക്കാര്‍ കടുത്ത രീതിയിലാണ് കൊറോണ വ്യാപനം തടയാനായി സ്വീകരിക്കുന്നത്. എന്നാല്‍ പ്രത്യക്ഷത്തില്‍ ഇത് വിദേശികള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്കാണ് തുടക്കമിട്ടത്. യഥാര്‍ത്ഥത്തില്‍ വിദേശികളല്ല, വിദേശികളായ ചൈനീസ് പൗരന്‍മാര്‍ തന്നെയാണ് രോഗികളാവുന്നത് എന്ന് ഇവര്‍ തിരിച്ചറിയുന്നില്ല.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

മാര്‍ച്ച് 19നുള്ളില്‍ ചൈന കൊറോണയെ ഏറെ കുറെ പ്രതിരോധിച്ചിരുന്നു. പ്രാദേശികമായി വെറും രണ്ട് കേസുകളാണ് ഈ കാലയളവില്‍ കണ്ടെത്തിയത്. എന്നാല്‍ വിദേശത്ത് നിന്ന് പൗരന്‍മാര്‍ എത്താന്‍ തുടങ്ങിയതോടെ ഇത് 595 ആയിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്ന് വരുന്നവരിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതാണ് വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന വികാരത്തിന് പ്രധാന കാരണം. പ്രാദേശികമായി കൊറോണ വിദേശത്ത് നിന്ന് വൈറസാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. വിദേശികളെ വിശ്വസിക്കരുതെന്ന പ്രചാരണവും ശക്തമാണ്. രോഗം ഇനിയൊരിക്കല്‍ കൂടി പടര്‍ന്ന് പിടിച്ചാല്‍ അതിന് ചൈന പഴിചാരുക വിദേശികളെയായിരിക്കും.

അതിര്‍ത്തി അടച്ചു

അതിര്‍ത്തി അടച്ചു

കഴിഞ്ഞ ദിവസം ചൈന താല്‍ക്കാലികമായി അതിര്‍ത്തികള്‍ അടച്ചിരുന്നു. വിദേശികളുടെ വരവും തടഞ്ഞു. അതേസമയം രേഖപ്പെടുത്തിയ 90 ശതമാനം കേസുകളും ചൈനീസ് പൗരന്‍മാരുടേതാണ്. എന്നാല്‍ ചൈനീസ് ഭരണകൂടം തന്നെ വിദേശികളിലേക്ക് അനാവശ്യമായി വിരല്‍ ചൂണ്ടുകയാണ്. അതേസമയം വിദേശ രാജ്യങ്ങളില്‍ ഉള്ളത് പോലെ ചൈനക്കാര്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. ആഫ്രിക്കന്‍ ദമ്പതിമാര്‍ ഭക്ഷണത്തിനായി രണ്ട് മണിക്കൂറോളമാണ് ബെയ്ജിംഗിലെ ഹോട്ടലില്‍ കാത്തുനിന്നത്. ഇവിടെ കറുത്ത വര്‍ഗക്കാരെ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞതോടെ ഭക്ഷണം കിട്ടാതെ ഇവര്‍ മടങ്ങി.

ഭയം പടരുന്നു

ഭയം പടരുന്നു

താന്‍ ജോലി ചെയ്യുന്ന ഇടത്തിലെ ചൈനക്കാരെല്ലാം തന്നോട് ഇടപഴകുന്നത് അവസാനിപ്പിച്ചെന്ന് അമേരിക്കക്കാരനായ ഡേവിഡ് അലക്‌സാണ്ടര്‍ പറയുന്നു. പലരും രാജ്യം വിടാനുള്ള തയ്യാറെടുപ്പിലാണ്. 29കാരനായ ക്രിസ് ലിമോസ് മെട്രോ ട്രെയിനില്‍ കയറിയപ്പോള്‍ തൊട്ടടുത്തിരുന്ന യുവതി തൊട്ടപ്പുറത്തേക്ക് മാറിയിരുന്നു. ഷാങ്ഹായിയിലും ബെയ്ജിംഗിലുമാണ് ഇത്തരം സെനഫോബിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലരും വര്‍ഷങ്ങളായി ചൈനയില്‍ താമസിക്കുന്നവരാണ്.

English summary
chinese people avoiding foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more