Get Updates
Get notified of breaking news, exclusive insights, and must-see stories!

133 യാത്രക്കാരുമായി പുറപ്പെട്ട ചൈനീസ് വിമാനം ദക്ഷിണ ചൈനയില്‍ തകര്‍ന്നു വീണു

ബെയ്ജിംഗ്: ചൈനയുടെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം ദക്ഷിണ ചൈനയില്‍ തകര്‍ന്നു വീണു. 133 പേരുമായിട്ടാണ് വിമാനം പുറപ്പെട്ടത്. ഇതുവരെ എത്ര പേര്‍ മരിച്ചുവെന്നത് അടക്കം വ്യക്തമായിട്ടില്ല. വുഷു നഗരത്തിലെ ഗ്രാമീണ മേഖലയിലാണ് ബോയിംഗ് 737 എന്ന വിമാനം തകര്‍ന്നു വീണത്. വലിയ തീഗോളം ഇവിടെ കണ്ടതായി ചൈനയിലെ ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

1

കുന്‍മിംഗ് സിറ്റിയില്‍ നിന്ന് ഗ്യാങ്ഷുവിലേക്കുള്ള യാത്രയ്ക്കിടെയ വുഷൂവില്‍ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. നിലവില്‍ ഈ വിമാനം തകര്‍ന്നുവെന്നാണ് മാത്രമാണ് അറിയുന്നത്. ചൈനീസ് വ്യോമയാന അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 123 യാത്രക്കാരും 9 ജീവനക്കാരുമാണ് ഇതിലുണ്ടായിരുന്നത്. നേരത്തെ 133 പേരുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. വുഷുവിലെ ടെങ് കൗണ്ടിക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണത്.

വിമാനം പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് ഇവിടെ നിന്നുള്ള ദൃക്‌സാക്ഷി പറയുന്നത്. വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഇവിടെ വനമേഖലയ്ക്ക് തീപ്പിടിച്ച് നശിച്ചിരിക്കുകയാണ്. കുന്‍ മിംഗില്‍ നിന്ന് ഉച്ചയോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നാല്‍ ഇത് ഗ്യാങ്ഷുവില്‍ എത്തിയില്ല. പിന്നീട് പരിശോധനയിലാണ് തകര്‍ന്ന് വീണെന്ന് വ്യക്തമായത്. ഇന്ന് ഉച്ചയോടെ എയര്‍ലൈന്‍ അവരുടെ വെബ്‌സൈറ്റില്‍ കറുപ്പും വെള്ളയും നിറത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 29100 അടി ഉയരത്തില്‍ നിന്ന് 3225 അടി താഴ്ച്ചയിലേക്ക് വിമാനം മൂന്ന് മിനുട്ട് കൊണ്ട് പതിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം വിമാനവുമായുള്ള ആശയവിനിമയം നലഷ്ടമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+