കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് വിജയത്തിൽ ബൈഡനെ അഭിനന്ദിച്ച് ഷീ ജിൻ പിങ്ങ്: യുഎസ്- ചൈന ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷ

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘർഷരഹിതവും പ്രശ്നങ്ങളില്ലാതെ പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും മുന്നോട്ടുപോകുമെന്ന പ്രതീക്ഷ ഷീ ജിൻ പിങ്ങ് ഫോണിലുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജിഡിപി 7.5 ശതമാനം ഇടിഞ്ഞു; രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്, ചരിത്രത്തില്‍ ആദ്യംജിഡിപി 7.5 ശതമാനം ഇടിഞ്ഞു; രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്, ചരിത്രത്തില്‍ ആദ്യം

ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അഭിപ്രായ വ്യത്യാസങ്ങൾ നിയന്ത്രിച്ച് മുന്നേറാനും ചൈന-യുഎസ് ബന്ധം ആരോഗ്യകരവും സുസ്ഥിരവുമായ വികസനം, ലോക സമാധാനത്തിന്റെയും വികസനത്തിന്റെയും കാരണമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

xi-jinping1-

നവംബർ എട്ടിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ജോ ബൈഡനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ യുഎസ് ജനറൽ സഡവീസസ് അഡ്മിനിസ്ട്രേഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് വരെയും ചൈന കാത്തിരിക്കുകയായിരുന്നു. എന്നാൽ അധികാര കൈമാറ്റ പ്രക്രിയയുമായി സഹകരിക്കാൻ ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ചൈനീസ് വൈസ് പ്രസിഡന്റ് വാങ് കിഷാൻ കൂടുതൽ വിവരങ്ങൾ പരാമർശിക്കാതെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തിയതോടെ യുഎസ്- ചൈന ബന്ധം വഷളായിരുന്നു. ഒബാമയുടെ കാലഘട്ടത്തിലുണ്ടായിരുന്ന തലത്തിലേക്ക് ചൈന- യുഎസ് ബന്ധം മടങ്ങിവരാനുള്ള സാധ്യത കുറവാണെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

കഴിഞ്ഞ നാല് വർഷത്തിനിടെ വ്യാപാരം, മാധ്യമപ്രവർത്തകർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കുമുള്ള വിസ, കൊറോണ വൈറസ്, ഷിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഹോങ്കോങ് പ്രശ്നങ്ങൾ, യുഎസും തായ് വാനും തമ്മിലുള്ള ബന്ധം എന്നീ പ്രശ്നങ്ങളുടെ പേരിലാണ് യുഎസ്- ചൈന ബന്ധം വഷളാവുന്നത്.

'അമ്മ സംഘടനയെ തകര്‍ത്തു കൊണ്ടാകരുത്', ഡബ്ല്യൂസിസിയെ കുറിച്ച് പ്രതികരിച്ച് നടി ഉർവശി'അമ്മ സംഘടനയെ തകര്‍ത്തു കൊണ്ടാകരുത്', ഡബ്ല്യൂസിസിയെ കുറിച്ച് പ്രതികരിച്ച് നടി ഉർവശി

കര്‍ഷക സമരം;നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുലും പ്രിയങ്കയുംകര്‍ഷക സമരം;നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും

അബുദാബിയില്‍ 144 നില കെട്ടിടം 10 സെക്കന്റ് കൊണ്ട്‌ പൊളിച്ച്‌ നീക്കി, വീഡിയോ വൈറൽഅബുദാബിയില്‍ 144 നില കെട്ടിടം 10 സെക്കന്റ് കൊണ്ട്‌ പൊളിച്ച്‌ നീക്കി, വീഡിയോ വൈറൽ

ഖത്തറിലെ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുപോകാൻ അനുമതി: എൻട്രി പെർമിറ്റ് ലഭിക്കുന്നതെങ്ങനെ? ചട്ടങ്ങൾ മാറ്റി ഭരണകൂടംഖത്തറിലെ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുപോകാൻ അനുമതി: എൻട്രി പെർമിറ്റ് ലഭിക്കുന്നതെങ്ങനെ? ചട്ടങ്ങൾ മാറ്റി ഭരണകൂടം

English summary
Chinese president Xi Jin Ping congratulate Joe Biden after he wins in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X