• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുദ്ധത്തിന് ഒരുങ്ങാൻ സൈനികരോട് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ്, ആശങ്ക

ബീജിംഗ്: യുദ്ധത്തിന് ഒരുങ്ങാന്‍ സൈനികരോട് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ്. ചൊവ്വാഴ്ച ഗുവാംഗ്‌ഡോംഗിലെ ദക്ഷിണ പ്രവിശ്യയിലുളള സൈനിക ആസ്ഥാനത്ത് എത്തിയ പ്രസിഡണ്ട് സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ആഹ്വാനം നടത്തിയത്. മനസ്സും ഊര്‍ജ്ജവും യുദ്ധത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ക്ക് ചെലവഴിക്കാനാണ് സൈനികരോട് ഷി ജിന്‍പിംഗ് ആവശ്യപ്പെട്ടത് എന്ന് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാർവ്വതി ഒരു 'ലേഡീ ജയസൂര്യ' പോലുമല്ല, അമ്മയിലെ രാജിക്ക് പുല്ലുവില, പാർവ്വതിക്കെതിരെ സംവിധായകൻ

ഷാസൗ നഗരത്തില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മറൈന്‍ വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സൈനികരോട് ഏത് സമയവും ജാഗരൂകരായിരിക്കാന്‍ നിര്‍ദേശിച്ചു. രാജ്യത്തോട് എല്ലാ അര്‍ത്ഥത്തിലും ആത്മാര്‍ത്ഥതയോടും വിശ്വസ്തരായും ആശ്രയിക്കാവുന്നവരായും ഇരിക്കാനും സൈന്യത്തോട് പ്രസിഡണ്ട് ആഹ്വാനം ചെയ്തു.

1980ല്‍ സ്ഥാപിതമായ ഷെന്‍സെന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ 40ാം വാര്‍ഷിക ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് ഷി ജിന്‍പിംഗ് ഗ്വാംഗ് ഡോംഗില്‍ എത്തിയത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെ ചൈനയെ ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറ്റുന്നതില്‍ വലിയ പങ്കാണ് ഷെന്‍സെന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ വഹിച്ചിരിക്കുന്നത്.

അടിവേരിളകി ജോസ് കെ മാണി, പാർട്ടിയിൽ കൂട്ട കൊഴിഞ്ഞ് പോക്ക്, നേതാക്കളും അണികളും യുഡിഎഫിലേക്ക്

cmsvideo
  എന്താണ് റുസ്തം ഡ്രോണുകൾ ? | India tests indigenously developed Rustom-2 drone | Oneindia Malayalam

  അതേസമയം ഷി ജിന്‍ പിംഗ് സൈന്യത്തെ അഭിസംബോധന ചെയ്തത് അമേരിക്കയുമായുളള ബന്ധം അതീവ വഷളായിരിക്കുന്ന സാഹചര്യത്തിലാണ്. തായ്വാനെ ചൊല്ലിയുളള തര്‍ക്കങ്ങളും ഒപ്പം കൊവിഡ് വൈറസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കിയിരിക്കുകയാണ്. തായ്വാന് മൂന്ന് ആധുനിക ആയുധ സംവിധാനങ്ങള്‍ നല്‍കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. പിന്നാലെ അടിയന്തരമായി തായ്വാന് ആയുധ വില്‍പന നടത്താനുളള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്മാറണമെന്നും ഇരുരാജ്യങ്ങളും തമ്മിലുളള എല്ലാ സൈനിക ഉടമ്പടികളും റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു.ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ ആണ് പ്രതികരണവുമായി രംഗത്ത് വന്നത്. തായ്വാന്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണ് എന്നാണ് ചൈന അവകാശപ്പെടുന്നത്.

  വിനായകനെയും സൗബിനെയും ഇന്ദ്രന്‍സിനെയും ജയസൂര്യയെയും സുരാജിനെയും അപമാനിക്കൽ, മന്ത്രി ബാലൻ വിവാദത്തിൽ

  English summary
  Chinese President Xi Jinping asked Army to be prepared for War
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X