ദംഗല്‍ കണ്ട് ചൈനീസ് പ്രസിഡന്റും ഞെട്ടി!!!മോദിയോട് പറഞ്ഞത്..
ചിത്രം ചൈനയില്‍ ചരിത്രം സൃഷ്ടിച്ചെന്ന് ഷീ ചിന്‍പിങ്
ഷാങ്ഹായ്: അമീര്‍ഖാന്റെ ദംഗല്‍ കണ്ട് സാക്ഷാല്‍ ചൈനീസ് പ്രസിഡന്റും ഞെട്ടി. ഞെട്ടുക മാത്രമല്ല, തന്റെ അഭിനന്ദനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശന വിജയം നേടിയ ദംഗല്‍ ചൈനീസ് ബോക്സ ഓഫീസില്‍ നിന്ന് നേടിയത് 1100 കോടി രൂപയാണ്. ദംഗലിന്റെ ചൈനീസ് വിജയം പ്രസിഡന്റ് ഷീ ചിന്‍പിങിനെ പോലും ഞെട്ടിച്ചു കളഞ്ഞു.
ദംഗല്‍ തനിക്ക് ഏറെ ഇഷ്ടമായെന്നും ചിത്രം ചൈനയില്‍ നേടിയ വിജയം ചരിത്രമാണെന്നും ചിന്‍പിങ് മോദിയെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. ഇക്കഴിഞ്ഞ മേയില്‍, ഇന്ത്യയില്‍ ദംഗല്‍ റിലീസ് ചെയ്ത് നാലു മാസങ്ങള്‍ക്കു ശേഷമാണ് ദംഗല്‍ ചൈനയിലെ തിയേറ്ററുകളിലെത്തുന്നത്.

ത്രീ ഇഡിയറ്റ്സ് ആണ് ചൈനയില്‍ റിലീസ് ചെയ്ത ആദ്യ ആമിര്‍ ചിത്രം. ചൈനയിലും ദംഗല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ദംഗല്‍ ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അമീര്‍ ഖാന് അവതരിപ്പിച്ച കഥാപാത്രം തന്റെ ആഗ്രഹം പെണ്മക്കളിലേക്ക് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് മറ്റു ചില ചൈനീസ് പ്രേക്ഷകര്‍ പറഞ്ഞത്. റിലീസ് ചെയ്തതു മുതല്‍ സിനിമയ്ക്ക ചൈനയില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 1823 കോടി രൂപയാണ് ഇപ്പോള്‍ ദംഗലിന്റെ മൊത്തം കളക്ഷന്‍.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications