കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദംഗല്‍ കണ്ട് ചൈനീസ് പ്രസിഡന്റും ഞെട്ടി!!!മോദിയോട് പറഞ്ഞത്..

ചിത്രം ചൈനയില്‍ ചരിത്രം സൃഷ്ടിച്ചെന്ന് ഷീ ചിന്‍പിങ്

Google Oneindia Malayalam News

ഷാങ്ഹായ്: അമീര്‍ഖാന്റെ ദംഗല്‍ കണ്ട് സാക്ഷാല്‍ ചൈനീസ് പ്രസിഡന്റും ഞെട്ടി. ഞെട്ടുക മാത്രമല്ല, തന്റെ അഭിനന്ദനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശന വിജയം നേടിയ ദംഗല്‍ ചൈനീസ് ബോക്‌സ ഓഫീസില്‍ നിന്ന് നേടിയത് 1100 കോടി രൂപയാണ്. ദംഗലിന്റെ ചൈനീസ് വിജയം പ്രസിഡന്റ് ഷീ ചിന്‍പിങിനെ പോലും ഞെട്ടിച്ചു കളഞ്ഞു.

ദംഗല്‍ തനിക്ക് ഏറെ ഇഷ്ടമായെന്നും ചിത്രം ചൈനയില്‍ നേടിയ വിജയം ചരിത്രമാണെന്നും ചിന്‍പിങ് മോദിയെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. ഇക്കഴിഞ്ഞ മേയില്‍, ഇന്ത്യയില്‍ ദംഗല്‍ റിലീസ് ചെയ്ത് നാലു മാസങ്ങള്‍ക്കു ശേഷമാണ് ദംഗല്‍ ചൈനയിലെ തിയേറ്ററുകളിലെത്തുന്നത്.

xijinping

ത്രീ ഇഡിയറ്റ്‌സ് ആണ് ചൈനയില്‍ റിലീസ് ചെയ്ത ആദ്യ ആമിര്‍ ചിത്രം. ചൈനയിലും ദംഗല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ദംഗല്‍ ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രം തന്റെ ആഗ്രഹം പെണ്‍മക്കളിലേക്ക് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് മറ്റു ചില ചൈനീസ് പ്രേക്ഷകര്‍ പറഞ്ഞത്. റിലീസ് ചെയ്തതു മുതല്‍ സിനിമയ്ക്ക ചൈനയില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 1823 കോടി രൂപയാണ് ഇപ്പോള്‍ ദംഗലിന്റെ മൊത്തം കളക്ഷന്‍.

കേരളവും ഖത്തറും ബന്ധം വഷളായി? റിയാല്‍ വേണ്ടെന്ന്!! പ്രവാസികളെ ഞെക്കി കൊല്ലുന്നുകേരളവും ഖത്തറും ബന്ധം വഷളായി? റിയാല്‍ വേണ്ടെന്ന്!! പ്രവാസികളെ ഞെക്കി കൊല്ലുന്നു

ഖത്തറിനെ കുടുക്കാന്‍ ലിബിയ; അടവ് മാറ്റി? കോടതി കയറ്റും!! സൗദിയേക്കാള്‍ മുമ്പ് പണി തുടങ്ങിഖത്തറിനെ കുടുക്കാന്‍ ലിബിയ; അടവ് മാറ്റി? കോടതി കയറ്റും!! സൗദിയേക്കാള്‍ മുമ്പ് പണി തുടങ്ങി

English summary
Chinese President Xi Jinping raises 'Dangal'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X