കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയില്‍ ജയിക്കാനൊരു മദ്യപ്രയോഗം; ചൈനീസ് അധ്യാപകന്റെ പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ഹിറ്റ്

Google Oneindia Malayalam News

ബെയ്ജിംഗ്: മദ്യപാനം ചൈനീസ് ജീവിതരീതിയുടെ ഒഴിവാക്കാനാവാത്ത ഘടകമാണ്. എന്നാല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിനായി വിദ്യാര്‍ത്ഥികളെ മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചുള്ള അറിവ് എല്ലാവരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ചൈനയിലെ ഗൂമിംഗ് എന്ന ഒരു കോളേജ് പ്രൊഫസറാണ് അവസാന വര്‍ഷ പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിനായി ബൈജിയു എന്ന പേരിലറിയപ്പെടുന്ന ചൈനീസ് മദ്യം കഴിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചിട്ടുള്ളത്. പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളെ ഇത്തരത്തിലൊരു കൃത്യത്തിന് പ്രേരിപ്പിച്ച് വിവാദം സൃഷ്ടിച്ച ഗൂമിംഗിനെ പിന്നീട് കോളേജില്‍ നിന്ന് സ്‌പെന്‍ഡ് ചെയ്തു. .ചൈനയിലെ ഗുയിഷോ അന്‍ഷുങ് വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രഡീഷണല്‍ ചൈനീസ് മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ് ഇതോടെ വിവാദത്തിലായിട്ടുള്ളത്.

ബിരുദത്തിന് ശേഷം എല്ലാവരും സെയില്‍സ് ജോലിക്ക് പോകുമെന്നും അതിനാല്‍ ബൈജിയു കഴിക്കുന്നത് എങ്ങനെയാണെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും നിര്‍ദ്ദേശിച്ച ശേഷമാണ് മദ്യപാനത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് ഗൂമിംഗ് ഗുരുവായി മാറിയത്. ഗൂമിംഗിന്റെ ഓഫീസിലെ മേശപ്പുറത്ത് പ്ലാസ്റ്റിക് ഗ്ലാസുകളില്‍ മദ്യം നിറച്ചുെവച്ച് അത് കുടിക്കാന്‍ ഇദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. ഒരു ഗ്ലാസ് മദ്യം പൂര്‍ണ്ണമായി കഴിക്കുന്നവര്‍ക്ക് പരീക്ഷയില്‍ നൂറ് മാര്‍ക്ക് ലഭിക്കുമെന്നും പകുതി കുടിക്കുന്നവര്‍ക്ക് 90 മാര്‍ക്ക് ലഭിക്കുമെന്നും ഒരിറക്ക് കുടിച്ചവര്‍ക്ക് 60 മാര്‍ക്ക് ലഭിക്കുമെന്നുമായിരുന്നു ഗൂമിംഗിന്റെ രസകരമായ കണ്ടെത്തല്‍. മദ്യം കഴിക്കാത്തവര്‍ പരീക്ഷയില്‍ പരാജയപ്പെടുമെന്ന് കൂടി വിധിച്ചതോടെ പ്രൊഫസറുടെ വിവാദ കണ്ടെത്തല്‍ പൂര്‍ണ്ണമാകുന്നു.

alcohol

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളെക്കാള്‍ കടുപ്പമായിത്തോന്നിയത് പരീക്ഷയില്‍ വിജയിക്കാന്‍ പ്രൊഫസര്‍ മുന്നോട്ടുവെച്ച ഈ മാര്‍ഗ്ഗം അവലംബിക്കുന്നതായിരുന്നു. ധാന്യങ്ങളില്‍ നിന്നുണ്ടാക്കുന്ന വീര്യമേറിയ മദ്യമായ ബൈജിയുവില്‍ 40 മുതല്‍ 60 ശതമാനം വരെ ആല്‍ക്കഹോളിന്റെ അംശമുണ്ട്. ചൈനനീസ് ബിസിനസ് ലോകത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറുന്ന മദ്യാഭിരുചിയിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനാണ് പ്രത്യക്ഷത്തില്‍ ഗൂമിംഗ് ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ത ചിത്രങ്ങളാണ് ഗൂമിംഗിന്റെ പരീക്ഷണത്തിനൊടുവില്‍ ഏറെപ്പേരും പരീക്ഷയില്‍ ജയിക്കുമെന്ന് തെളിയിച്ചത്. കയ്യില്‍ മദ്യം നിറച്ച ഗ്ലാസുകളുമായി നില്‍ക്കുന്ന നിരവധി കോളേജ് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. മദ്യം കഴിച്ചവരില്‍ പലരെയും പിന്നീട് ബോധം നഷ്ടപ്പെട്ട നിലയില്‍ ക്യാമ്പസ്സിനുള്ളില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെറുമൊരു തമാശയ്ക്കുവേണ്ടി ഇത്തരത്തിലൊരു പരീക്ഷണത്തിന് മുതിര്‍ന്ന ഗൂമിംഗിന്റെ പ്രവൃത്തിയെ വെറുമൊരു തമാശയായി കാണാന്‍ കഴിയില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഫൂ ഗൂയിഷെങ് നിലപാടെടുത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വലിയ തോതില്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ പ്രൊഫസറുടെ നടപടിക്കെതിരെ നിരവധി പേര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് അദ്ദേഹം ഇത് ചെയ്തതെന്ന് കാണിച്ച് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരും ഇക്കൂട്ടത്തിലുണ്ട്.

English summary
Chinese professor suspended over provided liquor to students to succeed in final exams and students found inebriated condition in campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X