കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ പുതിയ കൊറോണവൈറസുകള്‍... കണ്ടെത്തിയത് വവ്വാലുകളില്‍, ആദ്യത്തേത്തിന് സമാനം

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണവൈറസിന്റെ ഉല്‍ഭവം എവിടെയാണെന്ന വാദം ശക്തമാവുകയാണ്. ചൈനയില്‍ നിന്നാണോ ഇത് വന്നതെന്ന് കണ്ടെത്തണമെന്ന വാദങ്ങള്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ ഇത്തരം വാദങ്ങള്‍ ശക്തിയാവുന്നതിനിടെ ചൈനയില്‍ വീണ്ടും പുതിയൊരു കൊറോണവൈറസുകള്‍ കണ്ടെത്തി. വവ്വാലുകളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ഇതിലൊന്ന് ആദ്യത്തെ കൊറോണവൈറസുമായി ജനിതകപരമായി സമാനതയുള്ളതാണ്. റിനോലോഫസ് പുസിലസ് വൈറസ് എന്നാണ് ഈ വൈറസിന് പേര് നല്‍കിയിരിക്കുന്നത്.

1

ചൈനീസ് ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ചെറിയൊരു മേഖലയില്‍ നടന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വവ്വാലുകളില്‍ നിരവധി കൊറോണവൈറസുകള്‍ ഉണ്ടാവാം എന്നതിന് തെളിവാണിത്. ഇതില്‍ എത്ര വൈറസുകള്‍ മനുഷ്യരിലേക്ക് പടരുമെന്ന കാര്യം വ്യക്തമല്ല. പന്നികളും എലികളും നായ്ക്കളും അടങ്ങുന്ന മൃഗങ്ങളിലേക്കും ഇവ പടര്‍ന്നേക്കാം. അതുകൊണ്ട് ഇവ അപകടകാരിയാണെന്ന സൂചനകള്‍ തന്നെയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്.

2020ന്റെ തുടക്കത്തില്‍ വുഹാനില്‍ പടര്‍ന്നുപിടിച്ച ന്യൂമോണിയക്ക് പിന്നില്‍ കൊറോണവൈറസാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിന്നീട് ആഗോള മഹാമാരിയായി മാറിയത്. 283 സാമ്പിളുകളാണ് പഠനം നടത്തുന്നവര്‍ ശേഖരിച്ചത്. വനത്തില്‍ ജീവിക്കുന്ന വവ്വാലുകളില്‍ നിന്നായിരുന്നു സാമ്പിളുകള്‍ ശേഖരിച്ചത്. മെയ് 2019നും നവംബര്‍ 2020നും ഇടയിലാണ് ഇവ ശേഖരിച്ചത്. ഇതിലൊന്നാണ് ഇപ്പോഴത്തെ കൊവിഡ് മഹാമാരിക്ക് സമാനമായ കൊറോണവൈറസാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

ഇവ രണ്ടും തമ്മില്‍ ജനിതകമായ സാമ്യമുണ്ട്. അതേസമയം കൊവിഡ് വവ്വാലുകളിലൂടെ വീണ്ടും പടര്‍ന്ന് കൊണ്ടിരിക്കുമെന്നാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ചില മേഖലയില്‍ ഉയര്‍ന്ന തോതിലുള്ള പ്രതിസന്ധിയായും മാറുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം പഠനം നടത്തുന്നവര്‍ കൊറോണവൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതും വവ്വാലുകള്‍ തന്നെയാണ്. വവ്വാലുകളില്‍ നിന്ന് ഇത് മറ്റേതെങ്കിലും മൃഗത്തിലേക്ക് പടര്‍ന്നതാവാമെന്നും, അതിലൂടെ മനുഷ്യരില്‍ എത്തിയതാവാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം

Recommended Video

cmsvideo
വാക്സിന് ശേഷം എല്ലാം കയ്യിൽ ഒട്ടിപിടിക്കുന്നു..വീഡിയോ കണ്ടോ

English summary
chinese researchers found new coronaviruses in bats one of it is similar to current coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X