കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് കൊവിഡ് വാക്സിൻ ഫലപ്രദം: മൂന്നാംഘട്ടത്തിലെത്തിയെന്ന് ഗവേഷകർ

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്ന വിഷയത്തിൽ അന്താരാഷ്ട്ര സഹകരണം ഉണ്ടായാൽ ആഗോള സമ്പദ് വ്യവസ്ഥയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി. ഈ നീക്കം ആഗോള സമ്പദ് വ്യവസ്ഥയിൽ 9 ട്രില്യൺ ഡോളറിന്റെ വളർച്ച ഉണ്ടാകുമെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെ ചൈനീസ് വാക്സിൻ ഫലപ്രദമാണെന്ന് ഗവേഷകർ. മനുഷ്യരിൽ വാക്സിൻ കുത്തിവെച്ച് നടത്തിയ പരീക്ഷണങ്ങളുടെ ഫലം പ്രതീക്ഷ നൽകുന്നതാണെന്നും ചൈനീസ് ഗവേഷകർ പറയുന്നു.

പ്രതീക്ഷ മങ്ങുന്നു? റെംഡിസിവിർ കൊവിഡ് മരണങ്ങൾ കുറയ്ക്കില്ല,കാര്യമായ പ്രയോജനമില്ലെന്ന് ഡബ്ല്യുഎച്ച്ഒപ്രതീക്ഷ മങ്ങുന്നു? റെംഡിസിവിർ കൊവിഡ് മരണങ്ങൾ കുറയ്ക്കില്ല,കാര്യമായ പ്രയോജനമില്ലെന്ന് ഡബ്ല്യുഎച്ച്ഒ

ചൈനയിലെ മുൻനിര മരുന്നുകമ്പനിയായ സിഎൻബിജി സന്നദ്ധ പ്രവർത്തകരിൽ നടത്തിയ ഏറ്റവും പുതിയ വാക്സിൻ പരീക്ഷണത്തിൽ മികച്ച ഫലമാണ് പ്രകടമായത്. കൊവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് കരുതുന്നതായും വൈറസിനെതിരെ മികച്ച രീതിയിൽ പ്രതിരോധം തീർക്കുന്നതായും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

 വാക്സിൻ ഫലപ്രദം

വാക്സിൻ ഫലപ്രദം

ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ടാണ് ബിബിഐബിപി കോർ വി എന്ന കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ചൈന നാഷണൽ ബയോടെക്ക് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ലോകത്ത് കോവിഡ് വാക്സിന്റെ പരീക്ഷണത്തിന്റെ മൂന്നാംഘടത്തിലെത്തിയിട്ടുള്ള മുൻനിര പത്ത് വാക്സിനുകളിൽ ഒന്നാണിത്. ലോകാരോഗ്യ സംഘടന നൽകുന്ന വിവരം അനുസരിച്ച് മൂന്നാംഘട്ടത്തിലെത്തി നിൽക്കുന്ന മൂന്ന് വാക്സിനുകൾ ചൈനയിൽ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്.

 പാർശ്വഫലങ്ങളില്ലെന്ന്

പാർശ്വഫലങ്ങളില്ലെന്ന്


ചൈനീസ് നിർമിത കൊവിഡ് വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരു തരത്തിലുമുള്ള ഗുരുതരമായ പാർശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും അതേ സമയം കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദനയും പനിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് മെഡിക്കൽ ജേണൽ ലാൻസറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

 വാദത്തിൽ അന്വേഷണം

വാദത്തിൽ അന്വേഷണം

കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ബയോടെക് സ്ഥാപനം വാക്സാർട്ടിന്റെ അവകാശവാദങ്ങളെക്കുറിച്ച് യുഎസ് അന്വേഷിച്ചുവരികയാണ്. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം യുഎസ് സർക്കാർ ജൂണിൽ തന്നെ തങ്ങളെ ഓപ്പറേഷൻ വാർപ്പ് സ്പീഡിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ്. ഈ പ്രഖ്യാപനത്തോടെ വാക്സാർട്ടിന്റെ ഓഹരികൾക്ക് വൻതോതിൽ ഉത്തേജനം നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നോട്ടീസ് ലഭിച്ചതായി വാക്സാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ വാർപ്പ് പദ്ധതിയിലെ പങ്ക് വെളിപ്പെടുത്തണമെന്നാണ് നോട്ടീസിലെ ആവശ്യം. വാക്സിൻ സംബന്ധിച്ച് കമ്പനി വ്യാപകമായി അവകാശവാദങ്ങൾ ഉന്നയിച്ചെന്ന് കാണിച്ച് നിരവധി വ്യവഹാരങ്ങളാണ് കമ്പനിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം

സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം

കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്ന വിഷയത്തിൽ അന്താരാഷ്ട്ര സഹകരണം ഉണ്ടായാൽ ആഗോള സമ്പദ് വ്യവസ്ഥയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവിയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ നീക്കം ആഗോള സമ്പദ് വ്യവസ്ഥയിൽ 2025ഓടെ 9 ട്രില്യൺ ഡോളറിന്റെ വളർച്ച ഉണ്ടാകുമെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.

 സാമ്പത്തിക ഉത്തേജനം

സാമ്പത്തിക ഉത്തേജനം


ഐഎംഎഫ് സ്റ്റിയറിംഗ് കമ്മറ്റിയുടെ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ചൈനയും യുഎസും ശക്തമായ സാമ്പത്തിക ഉത്തേജനം ഉണ്ടാക്കിയാൽ ഇത് ആഗോള സമ്പദ് വ്യവസ്ഥയെ പഴയരീതിയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. യാത്രകൾ, നിക്ഷേപം, വ്യാപാരം മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ ആത്മവിശ്വാസം വളർത്തുന്നതിനായി ലോകത്ത് വികസിത രാഷ്ട്രങ്ങളിലും വികസ്വര രാഷ്ട്രങ്ങളിലും ഒരുപോലെ കൊവിഡ് വാക്സിൻ വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.

 സനോഫി ഫലപ്രദം

സനോഫി ഫലപ്രദം


യുഎസ് ബയോടെക് കമ്പനിയായ സനോഫി ആൻഡ് യുഎസ് ബയോടെക് വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്സിൻ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുണ്ടെലികളിലും കുരങ്ങന്മാരിലും നടത്തിയിട്ടുള്ള മരുന്ന് പരീക്ഷണത്തിൽ എംആർടി5500 എന്ന വാക്സിൻ പ്രതിരോധം തീർക്കുന്നതായി സനോഫി ആൻഡ് ട്രാൻസ്ലേറ്റ് ബയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. എന്നാൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ലോകത്ത് പത്ത് ലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ കൊവിഡിനെതിരായി ആഗോള തലത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഒറ്റ പ്രതിരോധ വാക്സിൻ പോലും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.

കോവിഡ് നിർണ്ണയത്തിന്

കോവിഡ് നിർണ്ണയത്തിന്

അഞ്ച് മിനിറ്റിൽ താഴെ സമയം കൊണ്ട് കൊവിഡ് രോഗനിർണ്ണയം പൂർത്തിയാക്കാൻ കഴിയുന്ന റാപ്പിഡ് കോവിഡ് പരിശോധന കിറ്റ് ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വിമാനത്താവളങ്ങളിലുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വ്യാപമായ കോവിഡ് പരിശോധനയ്ക്ക് സഹായകമാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. 2021ന്റെ തുടക്കത്തോടെ തന്നെ കൊവിഡ് പരിശോധന നടത്തുന്ന ഉപകരണം വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരം കിട്ടി ആറ് മാസത്തിനകം ഉപകരണം ലഭ്യമാക്കുമെന്നും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് വൈറസുകളിൽ നിന്ന് കൃത്യമായി കൊവിഡ് വാക്സിനെ തിരിച്ചറിയാൻ ശേഷിയുള്ളതാണ് ഈ ഉപകരണം. ഉപകരണം വേഗത്തിൽ കോവിഡ് നിർണ്ണയത്തിന് സഹായിക്കുമെന്നും ചെലവ് കുറഞ്ഞ മാർഗ്ഗമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
Chinese researchers says Covid vaccine shows positive results, Three Chinese vaccines in top 10 vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X