പാവാടയുടെ നീളം കുറയുന്തോറും ഹോട്ടല്‍ ബില്ലും കുറയും, ചൈനീസ് ഹോട്ടലില്‍ സുന്ദരിമാരുടെ തിരക്ക്
ബെയ്ജിംഗ്: നീളം കുറഞ്ഞ പാവാടകള്‍ ധരിച്ചെത്തുന്നവര്‍ക്ക് ബില്ലില്‍ വന്‍ ഇളവ് നല്‍കി ചൈനയിലെ ഒരു ഹോട്ടല്‍. മുട്ടിന് മുകളില്‍ നില്‍ക്കുന്ന കുട്ടിപ്പാവാടകള്‍ ധരിച്ചെത്തുന്ന യുവതികള്‍ക്കാണ് ഇളവ് ലഭിയ്ക്കുന്നത്. പാവാടയുടെ നീളം കുറയും തോറും ബില്ലില്‍ വന്‍ തുക ഇളവ് ലഭിയ്ക്കും. കിഴക്കന്‍ ചൈനയിലെ ജിനാനില്‍ ഉള്ള യാങ് ജിയ ഹോട്ട് പോട്ട് ഹോട്ടലാണ് പുതിയ വിപണന തന്ത്രം പയറ്റുന്നത്.
ഹോട്ടലിലെ ജീവനക്കാര്‍ ഇവിടെയെത്തുന്ന സ്ത്രീകളുടെ പാവാടയുടെ നീളം അളന്ന് നോക്കി ഡിസ്‌കൗണ്ട് പ്രഖ്യാപിയ്ക്കും. ഇതനുസരിച്ച് ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ബില്ലില്‍ കുറവ് വരുത്തും. മുട്ടില്‍ നിന്നും മൂന്ന് ഇഞ്ച് മാത്രം മുകളില്‍ നില്‍ക്കുന്ന പാവാട ധരിച്ചെത്തുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് നല്‍കും. 13 ഇഞ്ച് മാത്രം നീളമുള്ള പാവാടയാണെങ്കില്‍ 90 ശതമാനം ഇളവ് ലഭിയ്ക്കും.

പാവാട ഓഫര്‍ പ്രഖ്യാപിച്ചതോടെ ഹോട്ടലിലേയ്ക്ക് കുട്ടിപ്പാവാടക്കാരികളുടെ തള്ളിക്കയറ്റമാണ്. യുവതികളും കൗമാരക്കാരികളുമൊക്കെ ഡിസ്‌കൗണ്ടിന് വേണ്ടി പാവാടയുടെ നീളം കുറച്ചാണ് ഹോട്ടലില്‍ എത്തുന്നത്. പരമ്പരാഗത വേഷം ധരിച്ചെത്തുന്ന സ്ത്രീകള്‍ക്കും ബില്ലില്‍ 20 ശതമാനം ഇളവ് നല്‍കുന്നുണ്ട്. ചൈനയിലെ മിക്ക ഹോട്ടലുകളും ഇത്തരത്തില്‍ ഏറെ രസകരമായ ഓഫര്‍ നല്‍കുന്നുണ്ട്. ഓഫറുകളില്‍ അധികവും ലഭിയ്ക്കുന്നത് സ്ത്രീകള്‍ക്കാണ് എന്ന പ്രത്യേകതയും ഉണ്ട്.












Click it and Unblock the Notifications