കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ചിതറി തെറിച്ചു, കടലില്‍ പതിച്ചു

Google Oneindia Malayalam News

ബെയ്ജിങ്: ലോകരാജ്യങ്ങള്‍ ആശങ്കയോടെ കണ്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വെച്ച് ചിതറി തെറിച്ച്, കടലില്‍ പതിച്ചെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ചൈന നിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഇത്. ഇന്ന് രാവിലെയാണ് ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മുകളില്‍ വെച്ച് ഇവ വിഘടിച്ച് പോയതായി ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം യുഎസ് സ്‌പേസ് ഏജന്‍സിയും റോക്കറ്റ് ഭീഷണി അവസാനിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കടലില്‍ പതിച്ചുവെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

1

സാധാരണ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ വെച്ച് കത്തിയമരുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല. ഇത് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരികയായിരുന്നു. അതോടെ ഈ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിക്കാമെന്ന അവസ്ഥ വന്നു. ജനവാസ മേഖലയില്‍ ഈ അവശിഷ്ടങ്ങള്‍ പതിച്ചാല്‍ വലിയ നാശനഷ്ടങ്ങള്‍ തന്നെയുണ്ടാവുമായിരുന്നു. അതുകൊണ്ട് അമേരിക്ക അടക്കമുള്ളവര്‍ വലിയ ആശങ്കയിലായിരുന്നു. യുഎസ് ഈ അവശിഷ്ടങ്ങളുടെ സഞ്ചാര പദവും നിരീക്ഷിച്ചിരുന്നു.

മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ റോക്കറ്റ് അവശിഷ്ടങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഭൂമിയിലേക്കുള്ള വരവായിരുന്നു ഇത്. ഈ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും കത്തിപ്പോയിരുന്നുവെന്ന് ചൈന പറയുന്നു. ബാക്കിയുള്ളതാണ് സമുദ്രത്തില്‍ പതിച്ചത്. അതേസമയം ഈ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. അതേസമയം യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് മറ്റ് രാജ്യങ്ങള്‍ക്കും ആശ്വാസമായത്. ഈ റോക്കറ്റ് അവശിഷ്ടം നിലംപതിച്ചെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത ഔദ്യോഗികമായി ഇതുവരെ ഒരു രാജ്യവും സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

റോക്കറ്റ് പതിച്ചതിന്റെ ആഘാതങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല. മാലിദ്വീപ് ഇത്തരമൊരു റോക്കറ്റ് അവശിഷ്ടം പതിച്ചതും സ്ഥിരീകരിച്ചിട്ടില്ല. നിലംപതിച്ചിട്ടുണ്ടെങ്കില്‍ ആ റോക്കറ്റിന്റെ ഭ്രമണപദം നിലച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായി റഡാര്‍ സിഗ്നലുകളെയാണ് ആശ്രയിക്കുന്നത്. 5ബി റോക്കറ്റ് ഇതുവരെ ഭൂമിയില്‍ പതിച്ച ഭാരമേറിയ റോക്കറ്റ് അവശിഷ്ടങ്ങളിലൊന്നാണ്. ചൈന ബഹിരാകാശ മേഖലയിലെ ഇത്തരം അവശിഷ്ടങ്ങളെ കൃത്യമായി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ട് മാത്രമാണ് അന്താരാഷ്ട്ര ലോകത്ത് ഇത്രയും ആശങ്കയുണ്ടായത്.

വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ

English summary
chinese rocket debris falls in indian ocean after disintegrated says china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X