കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പേടകം ചന്ദ്രോപരിതലത്തിലിറങ്ങി

  • By Meera Balan
Google Oneindia Malayalam News

ബീജിംഗ്: ചൈനയുടെ ചന്ദ്രപര്യവേഷണ വാഹനം ചന്ദ്രനിലിറങ്ങി. 37 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് സഞ്ചരിയ്ക്കുന്ന പര്യവേഷണ വാഹനം ചന്ദ്രനിലിറങ്ങുന്നത്. ചൈനയുടെ പര്യവേഷണ വാഹനമായ ചാഞ്ചേ-3 യാണ് ചന്ദ്രോപരിതലത്തിലിറങ്ങിയത്. ചൈനീസ് സ്റ്റേറ്റ് ടെലിവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഡിസംബര്‍ 14 ശനിയാഴ്ചയാണ് ചൈനീസ് പേടകം ചന്ദ്രനിലിറങ്ങുന്നത്.

12 ദിവസം മുന്‍പാണ് ചൈന പര്യവേഷണ വാഹനം വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതല ദൃശ്യങ്ങള്‍, ചന്ദ്രനിലെ പ്രകൃതി വിഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. 2020 ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിയ്ക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

Chinese Spacecraft

ബഹിരാകാശ രംഗത്ത് കുതിച്ച് ചാട്ടത്തിനൊരുങ്ങുകയാണ് ചൈന. പ്രതിരോധം, വാണിജ്യം, ശാസ്ത്രം എന്നീ മേഖലകള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തിലായിരിയ്ക്കും ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങള്‍. 2007ലും 2010 ലും ചൈന ചന്ദ്രനിലേയ്ക്ക് പേടകങ്ങള്‍ അയച്ചിരുന്നു.

എന്നാല്‍ ഈ രണ്ട് പേടകങ്ങളും ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയിരുന്നില്ല. ചൈനയ്ക്ക് മുന്‍പ് അമേരിയ്ക്കയും സോവിയറ്റ് യൂണിയനുമാണ് ചന്ദ്രോപരിതലത്തില്‍ പേടകങ്ങള്‍ വിക്ഷേപിയ്ക്കുന്നത്. ഈ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.

English summary
Chinese Spacecraft lands on Moon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X