കാമുകനെ കാണാന്‍ ക്യാന്പസ് മതില്‍ ചാടിയ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു
ബെയ്ജിങ്: കാമുകനെ കാണാന്‍ ക്യാമ്പസിലെ വൈദ്യുത മതില്‍ ചാടിക്കടന്ന വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഒരു കൊളെജിലാണ് സംഭവം. ജിയോ ചിന്‍ എന്ന 22 കാരിയാണ് രാത്രി മതില്‍ ചാടിക്കടക്കവേ ഷോക്കേറ്റ് മരിച്ചത്.
കാമ്പസില്‍ പുറത്ത് നിന്ന് ആരും അതിക്രമിച്ച് കടക്കാതിരിയ്ക്കാന്‍ മതിലില്‍ ചേര്‍ന്ന് കമ്പി വേലിയും അതിലൂടെ വൈദ്യുതിയും കടത്തിവിട്ടിട്ടുണ്ട്. മതിലില്‍ കയറി കമ്പിവേലി മറികടന്ന് പോകാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്.

ടീ-ഷര്‍ട്ടും ഷോര്‍ട്ട്‌സും മാത്രം ധരിച്ച് കമ്പി വേലിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ ചിന്നിനെ കൂട്ടുകാരികളാണ് കണ്ടെത്തിയത്. രാത്രി വൈകിയിട്ടും ചിന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും എപ്പോഴാണ് പുറത്തേയ്ക്ക് പോയതെന്ന് അറിയില്ലെന്നും കൂടിുകാരികള്‍ പറയുന്നു.
കാമുകനെ കാണുന്നതിന് വേണ്ടി മതില്‍ ചാടിക്കടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയ്ക്ക് മരണം സംഭവചിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചിന്നിന് ഇത്തരത്തില്‍ ഒരു ദാരുണ അന്ത്യം ഉണ്ടായതില്‍ അതീവ ദുഖിതരാണ് കൊളെജ് അധികൃതരും സുഹൃത്തുക്കളും.












Click it and Unblock the Notifications