കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ലക്ഷണങ്ങളില്ലാത്തവിൽ നിന്നുള്ള രോഗവ്യാപനം ഉയരുന്നു: മുന്നറിയിപ്പ് ഇങ്ങനെ..

Google Oneindia Malayalam News

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുന്ന വെളിപ്പെടുത്തലുമായി വിദഗ്ധർ. കൊറോണ വൈറസ് പരിശോധനയ്ക്കായി ഇന്ത്യ പിന്തുടരുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൈനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച 44 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ഒരാളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് ചൈനയിൽ നിന്ന് അടുത്തകാലത്ത് പുറത്ത് വന്ന പഠനങ്ങൾ പറയുന്നത്. രോഗം പകർന്ന ഒരാളിൽ നിന്ന് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ് തന്നെ മറ്റൊരാളിലേക്ക് രോഗം വ്യാപിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

 പ്രവാസികൾക്ക് തിരിച്ചടി; 'ജീവന്‍ ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാരില്ലെന്ന് മന്ത്രി പ്രവാസികൾക്ക് തിരിച്ചടി; 'ജീവന്‍ ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാരില്ലെന്ന് മന്ത്രി

 വൈറസിന്റെ സാന്നിധ്യം

വൈറസിന്റെ സാന്നിധ്യം

ഏപ്രിൽ 15നാണ് നാച്വർ മെഡിസിനിൽ പ്രസ്തുത പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 94 രോഗികളിലും രോഗലക്ഷണങ്ങൾ പ്രകടമായ സമയത്ത് തൊണ്ടയിലെ സ്രവത്തിന്റെ കൂടുതൽ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത് വൈറസ് ബാധ മുർദ്ധന്യത്തിലെത്തുമ്പോഴാണെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയിട്ടുള്ളത്.

രോഗലക്ഷണില്ലെങ്കിലും ജാഗ്രത വേണം

രോഗലക്ഷണില്ലെങ്കിലും ജാഗ്രത വേണം

44 ശതമാനത്തോളം വരുന്ന സെക്കണ്ടറി കേസുകളിലും രോഗലക്ഷണങ്ങളില്ലാതെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അതുകൊണ്ട് തന്നെ ചില ക്ലസ്റ്ററുകളിലും വീടിന് പുറത്ത് നിരീക്ഷണത്തിൽ പാർപ്പിക്കുന്നവരിലും രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. രോഗ ലക്ഷണങ്ങളില്ലാത്തവരിൽ രോഗം സ്ഥിരീകരിക്കുകയും ഇത്തരക്കാരിൽ നിന്ന് കൂടുതൽ പേരിലേയ്ക്ക് കൊറോണ വൈറസ് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

 48 പേരിൽ രോഗബാധം

48 പേരിൽ രോഗബാധം


ഹോങ്കോങ്ങിൽ രോഗലക്ഷണങ്ങളൊന്നും തന്നെയില്ലാത്തവരിൽ നിന്നാണ് 48 ശതമാനം പേരിലേയ്ക്കും കൊറോണ വൈറസ് വ്യാപിച്ചിട്ടുള്ളത്. സിങ്കപ്പൂരിലും ടിയാൻജിനിലും ഇത് 62 ശതമാനമാണ്. ഗുവാങ്സൌ സർവ്വകലാശാലയും ലോകാരോഗ്യ സംഘടന, കൊളാബറേറ്റിംഗ് സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജി ആൻഡ് കൺട്രോൾ അറ്റ് ദി യൂണിവേഴ്സിറ്റി എന്നിവയ സംയുക്തമായാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ളത്. ആരംഭത്തിൽ തന്നെ രോഗക്ഷണങ്ങൾ പ്രകടമായതിനാൽ മിക്കവരെയും ഐസോലേഷനിലേക്ക് മാറ്റുകയായിരുന്നു. ഇത് രോഗ വ്യാപനം പരിമിതമാക്കുന്നതിന് സഹായിച്ചുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ മാനദണ്ഡങ്ങൾ

ഇന്ത്യയിലെ മാനദണ്ഡങ്ങൾ


രോഗലക്ഷണങ്ങളുള്ളവർ, രോഗികളുടെ സമ്പർക്കത്തിലേർപ്പെട്ടവർ, അടുത്ത കാലത്ത് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവർ എന്നിവരെയാണ് ഇന്ത്യയിൽ പരിശോധനക്ക് വിധേയരാക്കുന്നത്. കഴിഞ്ഞ 14 ദിവസത്തിനിടയിൽ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുകയും രോഗലക്ഷണങ്ങളുള്ളവരെയുമാണ് ഇന്ത്യ നിലവിൽ പരിശോധനകൾക്ക് വിധേയരാക്കുന്നത്. ലാബുകളിൽ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചവരുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർ, രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവർത്തകർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർ, ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിവരെയും നിലവിൽ ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹോട്ട്സ്പോട്ടുകളായി നിർണയിച്ചിട്ടുള്ള പ്രദേശങ്ങളിലെ ആളുകളിൽ രോഗലക്ഷണങ്ങളും പനിപോലുള്ള ശാരീരിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പടുന്നവരെയും നിലവിൽ കൊറോണ വൈറസ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

 രോഗത്തിന്റെ ഉറവിടം

രോഗത്തിന്റെ ഉറവിടം

കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ നിന്ന് പകർന്നവരിലാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകാത്തത്. രോഗം സ്ഥിരീകരിച്ച് അഞ്ചിനും 14നും ഇടയിലുള്ള ദിവസങ്ങൾക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ 5,911 രോഗികളിൽ 104 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 15നും ഏപ്രിൽ രണ്ടിനും ഇടയിൽ നടത്തിയ പരിശോധനകളിൽ 1.8 ശതമാനം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ 52 ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുത്ത സാമ്പിളുകളാണ് പരിശോധിച്ച്. ഇതിൽ 15 സംസ്ഥാനങ്ങളിൽ നിന്നും 36 ജില്ലകളിലുമായി രോഗം സ്ഥിരീകരിച്ച 40 കേസുകളിൽ ആരും അടുത്ത കാലത്ത് വിദേശയാത്രകൾ നടത്തിയിട്ടില്ല. ഇതിന് പുറമേ രോഗം ബാധിച്ചത് ആരിൽ നിന്നാണെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

 പരിമിതമെന്ന്

പരിമിതമെന്ന്

രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് രോഗം പകരുന്ന കേസുകൾ ഇന്ത്യയിൽ പരിമിതമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. അതുകൊണ്ട് ഇന്ത്യയിൽ കൊറോണ വൈറസ് പരിശോധനയുടെ മാനദണ്ഡങ്ങൾ പരിഷ്കരിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പും ചൂണ്ടിക്കാണില്ല.

 30 ശതമാനം രോഗവ്യാപനം

30 ശതമാനം രോഗവ്യാപനം


രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ 30 ശതമാനം രോഗവ്യാപനവും സംഭവിച്ചിട്ടുണ്ടാകും എന്നതിനാൽ കോണ്ടാക്ടുകൾ കണ്ടെത്തലും ഐസോലേഷനിൽ പാർപ്പിക്കുന്നതും വഴി രോഗവ്യാപനം തടയുക എന്ന മാർഗ്ഗം വിജയിക്കാനുള്ള സാധ്യത കുറവാണ്. 90 ശതമാനം കോണ്ടാക്ടുകളും കണ്ടെത്താനും കഴിയില്ല. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിങ്ങനെ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ രോഗ വ്യാപനം ഉണ്ടാകുമ്പോൾ ഫലപ്രദമായ നടപടിയാണ് കോണ്ടാക്ട് റേസിംഗ്.

English summary
Chinese study warns Covid 19 transmission from asymptomatic people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X