Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് കോടീശ്വരന്റെ മകന്‍ നായയ്ക്ക് സമ്മാനമായി നല്‍കിയത് 7 ഐഫോണ്‍ 7s

ബെയ്ജിങ്: ലോകത്തെ കോടീശ്വരന്മാരില്‍ ഇരുപതാം സ്ഥാനത്തുള്ള ചൈനീസ് കോടീശ്വരന്റെ മകന്‍ തന്റെ നായയ്ക്ക് സമ്മാനമായി നല്‍കിയത് 7 ഐഫോണ്‍ 7s ഫോണുകള്‍. അടുത്തിടെ വിപണിയിലെത്തിയ ഈ ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ച അതേ ദിവസമാണ് നായയ്ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

ചൈനീസ് കോടീശ്വരനായ വാങ് ജിയാന്‍ലിന്റെ മകനായ വാങ് സിങ്കോങ് (28) ആണ് നായയ്ക്ക് ഏതാണ്ട് 6 ലക്ഷത്തോളം രൂപ വിലവരുന്ന ഫോണുകള്‍ വാങ്ങി നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അലാസ്‌കന്‍ മലാമത് വിഭാഗത്തില്‍ പെടുന്ന വിലപിടിപ്പുള്ള നായയാണിത്. കൊക്കോ എന്നു പേരിട്ടിരിക്കുന്ന നായ തനിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്ന ഫോണിനൊപ്പമിരിക്കുന്ന ചിത്രം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

chinesetycoonssongiftshisdogeightiphone7s

ജനങ്ങള്‍ എന്താണ് ഈ പോസ്റ്റിനെക്കുറിച്ച് പറയുക എന്നറിയില്ല. എന്തായാലും താനിത് പോസ്റ്റ് ചെയ്യുകയാണെന്ന് സിങ്കോങ് സോഷ്യല്‍ മീഡിയയില്‍ പറയുന്നു. ഒട്ടേറെപേര്‍ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ കമന്റ് ചെയ്തിട്ടുണ്ട്. 33.3 ബില്യണ്‍ ആസ്തിയുള്ളയാളുടെ മകനാണ് സിങ്കോങ് എന്നതിനാല്‍ അയാള്‍ക്ക് എന്തുമാകാമെന്നും ചിലര്‍ പറയുന്നു.

ഇതാദ്യമായല്ല സിങ്കോങ് തന്റെ നായസ്‌നേഹം പരസ്യമാക്കുന്നത്. 2015ല്‍ 37,000 ഡോളര്‍ വിലയുള്ള രണ്ട് ആപ്പിള്‍ വാച്ചുകള്‍ നായയ്ക്ക് കെട്ടിക്കൊടുത്ത് ചിത്രം ഫേസ്ബുക്കിലിട്ടിരുന്നു ഈ കോടീശ്വര പുത്രന്‍. ചൈനയിലെ സുന്ദരിപെണ്‍കുട്ടികള്‍ പിറകെ കൂടിയിരിക്കുന്ന ഈ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ക്ക് അന്ന് കണക്കറ്റ് വിമര്‍ശനങ്ങളും കിട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+