കമിതാക്കള്‍ ക്യാമ്പസിനുള്ളില്‍ കൈകോര്‍ത്ത് നടക്കാന്‍ പാടില്ലെന്നോ!!
ബെയ്ജിങ്: കെട്ടിപിടിക്കുന്നതിനും, ചുംബിക്കുന്നതിനും, ഒരുമിച്ചിരിക്കുന്നതിനും മാത്രമല്ല വിലക്ക് പ്രണയിനികള്‍ക്ക് ഒരുമിച്ച് കൈകോര്‍ത്ത് നടക്കാനും പാടില്ലത്രേ. ക്യാമ്പസിനുള്ളില്‍ കമിതാക്കള്‍ കൈകോര്‍ത്തു നടക്കുന്നതിനും കാന്റീനിലിരുന്ന് പരസ്പരം ഭക്ഷണം വാരി കൊടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ചൈനയിലെ ജിലിന്‍ കണ്‍സ്ട്രക്ഷന്‍ സര്‍വ്വകലാശാലയാണ് ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്‌കാരത്തിനു വിരുദ്ധമായുള്ള നടപടികള്‍ ക്യാമ്പസിനുള്ളില്‍ പാടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ക്യാമ്പസിനുള്ളില്‍ കൂടി കൈകോര്‍ത്ത് നടക്കുന്നതോ, കാന്റീനില്‍ ഇരുന്ന് ഭക്ഷണം ഊട്ടുന്നതോ കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്.

കോളേജിന്റെ ഇത്തരം നടപടിക്കെതിരെ ചൈനയിലെ വിദ്യാര്‍ത്ഥികളും രംഗത്തുവന്നിട്ടുണ്ട്. കോഴിക്കോട് ഫറൂഖ് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളും സോഷ്യല്‍ മീഡിയകളും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയിലെ പുതിയ നിയമം വന്നിരിക്കുന്നത്.
ഏതെങ്കിലും പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലല്ല കോളേജ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണിതെന്നു കോളേജ് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications