സിനിമാ സ്‌റ്റൈല്‍ പ്രകടനം: എസ്‌കലേറ്റര്‍ വാതില്‍ ചവിട്ടി തുറന്ന യുവാവിന് സംഭവിച്ചത് , ഇതാ കാണൂ..
ബീജിംഗ്; സിനിമയില്‍ എസ്‌കലേറ്റിന്റെ് വാതില്‍ ചവിട്ടി പൊളിക്കുന്നതും കാര്‍ തകര്‍ക്കുന്നതൊക്കെയുള്ള രംഗങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇത്തരമൊരു സംഭവം യഥാര്‍ഥത്തില്‍ നടന്നാല്‍ എങ്ങനെയിരിക്കും. എന്നാല്‍ കേട്ടോളു ചൈനയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഇതിന് സമാനമായ സംഭവം നടന്നിട്ടുണ്ട്. എസ്‌കലേറ്ററിന്റെ വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കയറാന്‍ ശ്രമിച്ച യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
എസ്‌കലേറ്റര്‍ വരുന്നത് കാത്തു നില്‍ക്കാതെ ഇയാള്‍ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു.വാതില്‍ തുറന്നശേഷം ഇയാള്‍ തിരിച്ചു നടക്കുന്നുണ്ട്. മറ്റൊരാളെ കണ്ടതോടെ എസ്‌കലേറ്ററിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌കലേറ്ററിന്റെ താഴ്ചയിലേക്ക് വീണു.

വീഴ്ചയില്‍ ഇയാളുടെ രണ്ടു കാലുകളും ഒടിഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പരിക്കാണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications