കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകന്‍ കെട്ടിപ്പിടിച്ചു; വേദന താങ്ങാന്‍ വയ്യാതെ ആശുപത്രിയില്‍; എക്‌സറെ കണ്ട് ഞെട്ടി യുവതി

Google Oneindia Malayalam News

ആകെ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്ത് നമുക്ക് ഇഷ്ടമുള്ള ആരെങ്കിലും വന്ന് ഒന്ന് കെട്ടിപ്പിടിച്ചാലോ..പാതി ആശ്വാസം ആകുമല്ലേ.. നമ്മുടെ വിഷമങ്ങള്‍ കേള്‍ക്കാനും ഒന്ന് ആശ്വസിപ്പിക്കാന്‍ ഓടിവന്ന് കെട്ടിപ്പിടിക്കാനുമൊക്കെ ആരെങ്കിലും ഒക്കെ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ചിലപ്പോള്‍ സന്തോഷം വരുമ്പോഴും ഓടിപ്പോയി നമ്മള്‍ കെട്ടിപ്പിടിക്കാറുണ്ട്. എന്നാല്‍ കെട്ടിപ്പിടുത്തം എന്ന് കേള്‍ക്കുമ്പോഴെ ചൈനയിലുള്ള ഈ യുവതിക്ക് പേടിയാണ്. കാര്യം എന്താണെന്നല്ലേ..അത് അറിയണമെങ്കില്‍ നമ്മള്‍ ആ വിചിത്ര സംഭവം അറിയണം.

ആലിംഗനം ഇഷ്ടപ്പെട്ടിരുന്ന കൂട്ടത്തിലായിരുന്നു ഈ സ്ത്രീയും പെട്ടൊന്നൊരു ദിവസം കൊണ്ടാണ് അവര്‍ക്ക് ആലിംഗനത്തോട് പേടി വന്നത്. ഇതിന് കാരണം യുവതിയുടെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു. ഈ സഹപ്രവര്‍ത്തകന്റെ ഒറ്റക്കെട്ടിപ്പിടുത്തം കൊണ്ട് യുവതിയുടെ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. സംഭവം ചിരിച്ചുകളയാനുള്ള തമാശയല്ല...ഗുതുതരമാണ്. സഹപ്രവര്‍ത്തകന്റെ ഇറുക്കിയിള്ള ആലിംഗനം ചെന്ന് അവസാനിച്ചത് കേസിലാണ്.

1

ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒരു സ്ത്രീക്ക് കഴിഞ്ഞ വര്‍ഷമാണ് ഒരിക്കലും മറക്കാന്‍ ആലാത്ത ആലിംഗനം ലഭിച്ചത്. ഐഒഎല്‍ അനുസരിച്ച്, അവര്‍ ഇപ്പോള്‍ യുങ്സി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വാരിയെല്ല് ഒടിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ചികിത്സാച്ചെലവും അസഹനീയമായ വേദന കാരണം ഓഫീസില്‍ നിന്ന് എടുക്കേണ്ടി വന്ന ഓഫും അവള്‍ നഷ്ടപരിഹാരം തേടി.

2

യുവതി സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് അവളെ ആലിംഗനം ചെയ്തു. ജോലി കഴിഞ്ഞിട്ടും നെഞ്ചിനു ചുറ്റും അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും വൈദ്യസഹായം തേടാതെ വീട്ടില്‍ നിന്ന് തന്നെ ചില കാര്യങ്ങള്‍ ചെയ്തു.

'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍

3

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആശ്വാസം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ എത്തി. അവിടെ അവരുടെ എക്‌സ്-റേയില്‍ മൂന്ന് ഒടിഞ്ഞ വാരിയെല്ലുകള്‍ കണ്ടു. ഇതോടെ അവര്‍ പരിഭ്രാന്തയായി - വലതുവശത്തും രണ്ട് ഇടതുവശത്ത് ഒന്നും വീതമാണ് എല്ലൊടിഞ്ഞത്.

3


സുഖം പ്രാപിക്കാന്‍ യുവതി ജോലിയില്‍ നിന്ന് അവധിയെടുത്തെങ്കിലും ശമ്പളം നഷ്ടപ്പെട്ടു. ചികില്‍സാ ചെലവുകള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍, യുങ്സി കോടതിയിലെ ജഡ്ജി അവരുടെ സഹപ്രവര്‍ത്തകനോട് 10,000 യുവാന്‍, അതായത് ഏകദേശം 1,17,378 രൂപ നല്‍കാന്‍ ഉത്തരവിട്ടു.

'റോബിന്‍ ആ ചെയ്തത് ശരിയായോ..അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; സോഷ്യല്‍മീഡിയയില്‍ തര്‍ക്കം'റോബിന്‍ ആ ചെയ്തത് ശരിയായോ..അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; സോഷ്യല്‍മീഡിയയില്‍ തര്‍ക്കം

English summary
chinese woman's rib was broken when she was hugged by her colleague, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X