സീറ്റുകള്‍ മുഴുവന്‍ കാലി; ഒറ്റയ്ക്ക് യാത്രചെയ്ത് ലോകത്തിലെ ഭാഗ്യവതിയായ വിമാന യാത്രക്കാരി
ഗാങ്ഷോ: സാധാരണ ഫ് ളൈറ്റ് ടിക്കറ്റില്‍ ഒറ്റയ്ക്ക് ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്ന കാര്യം ഏതെങ്കിലും യാത്രക്കാരന് സങ്കല്പിക്കാന് കഴിയുമോ? എന്നാല്‍ ചൈനയിലെ ഗാങ്ഷോവില്‍ നിന്നും പറന്നുയര്‍ന്ന ഒരു വിമാനത്തിലെ യാത്രക്കാരിക്ക് അത്തരമൊരു ഭാഗ്യമാണ് കൈവന്നത്. ഷാങ് എന്ന് വിളിപ്പേരുള്ള യുവതിയാണ് ഭാഗ്യവതിയായ യാത്രക്കാരി.
ഗാങ്ഷോയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു ഷാങ്. വിമാനം ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞശേഷമാണ് യുവതി താന്‍ മാത്രമാണ് ഇതിലെ യാത്രക്കാരിയെന്നറിഞ്ഞത്. വിമാനം ചാര്‍ട്ടര്‍ ചെയ്തു പറക്കുന്നപോലെയായിരുന്നു അപ്പോഴത്തെ അനുഭവമെന്ന് സന്തോഷം ഉടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷാങ് പറഞ്ഞു.

വിമാനം 10 മണിക്കൂര്‍ വൈകിയതാണ് യാത്രക്കാരൊന്നും ഇല്ലാതെ പറക്കേണ്ടിവന്നത്. അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചകാരണമായിരുന്നു വിമാനം വൈകിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് മറ്റു യാത്രക്കാരെല്ലാം നേരത്തെ സ്ഥലംവിട്ടിരുന്നു. എന്നാല്‍ പ്രതീക്ഷയോടെ യാത്രയ്ക്ക് കാത്തിരുന്ന ഷാങ്ങിനെതേടി അപൂര്‍വഭാഗ്യം കൈവരികയായിരുന്നു.
ഒറ്റ യാത്രക്കാരിയുമായുള്ള വിമാനയാത്ര പുതിയ അനുഭവമണെന്ന് വിമാന ജീവനക്കാരും പറയുന്നു. യാത്രയിലുടനീളം എയര്‍ ഹോസ്റ്റസുമാര്ക്കൊപ്പം തമാശപറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും ഷാങ് സമയം ചെലവഴിച്ചു. വിമാനം ലാന്‍ഡ് ചെയ്തശേഷം പൈലറ്റുമൊത്ത് അല്പനേരം ചെലവഴിച്ചശേഷമാണ് ഷാങ് മടങ്ങിയത്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications