മുന്‍ കാമുകനോട് തീവ്ര പ്രണയം, തിരിച്ചുവേണം; ദുര്‍മന്ത്രവാദം ചെയ്ത് യുവതി, സംഭവിച്ചത് ഇങ്ങനെ
ബെയ്ജിങ്: ദുര്‍മന്ത്രവാദം അഥവാ ആഭിചാരം ഇതില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ ധാരാളമുണ്ട്. പലകാര്യങ്ങള്ക്കായിട്ടാണ് ഇത്തരം അന്ധവിശ്വാസങ്ങളില്‍ ആളുകള്‍ വിശ്വസിക്കുന്നത്. ചിലര്‍ക്ക് പെട്ടെന്ന് പണക്കാരാവണം, ചിലര്‍ക്ക് പ്രശസ്തി വേണം, അങ്ങനെ നീളുന്നു ആഗ്രഹങ്ങളുടെ പട്ടിക. എന്നാല്‍ ഒരു ചൈനീസ് യുവതി ദുര്‍മന്ത്രവാദത്തെ തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി സമീപിച്ചിരിക്കുകയാണ്.
അവരുടെ ആവശ്യം മുന്‍ കാമുകനെ തനിക്ക് തിരിച്ചുവേണമെന്നതാണ്. അതിനായി ഇവര്‍ സമീപിച്ചത് ഒരു ദുര്മന്ത്രവാദിയെയാണ്. ശേഷം സംഭവിച്ച കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം...

ലോകത്തെല്ലായിടത്തും ദുര്മന്ത്രവാദങ്ങളുണ്ട്. അത് ചെയ്ത് പോരുന്നുവരുമുണ്ട്. ഇത് സത്യമാണോ, മിഥ്യയാണോ എന്നൊന്നും ഇതുവരെ തെളിയിക്കാനുമായിട്ടില്ല. തന്റെ ജീവിതത്തിലേക്ക് മുന്‍ കാമുകനെ തിരിച്ചുകൊണ്ടുവരണമെന്നാണ് ചൈനീസ് യുവതി ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹത്തില്‍ നിന്നാണ് ഒരു ദുര്‍മന്ത്രവാദിയുടെ സഹായം തേടാന്‍ അവരെ പ്രേരിപ്പിച്ചത്. പക്ഷേ അവിടെയാണ് പ്രശ്നം പറ്റിയത്. ഇവര്‍ സമീപിച്ചയാള്‍ വ്യാജ ദുര്‍മന്ത്രവാദിയായിരുന്നു. ഇയാള്‍ യുവതിക്ക് മുന്‍ കാമുകനെ ജീവിതത്തിലേക്ക്കൊണ്ടുവരാന് സഹായിക്കാമെന്ന് പറഞ്ഞ് തട്ടിപ്പിനിരയാക്കുകയായിരുന്നു.

ഷാങ്ഹായില്‍ ജീവിക്കുന്ന മായ് എന്ന യുവതിക്കാണ് ഇങ്ങനൊരു അബദ്ദം സംഭവിച്ചത്. ഇവര്‍ കാമുകനുമായി നേരത്തെ വേര്‍പിരിഞ്ഞതാണ്. പക്ഷേ അത് മായിയെ ഒരുപാട് വേദനിപ്പിച്ചിരുന്നു. തന്റെ ജീവിതത്തിലേക്ക് കാമുകനെ തിരിച്ചുകൊണ്ടുവരണമെന്ന് മായ് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ്, ഇത്തരമൊരു ദുര്‍മന്ത്രവാദിയെ കുറിച്ച് കേള്‍ക്കുന്നത്. അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ കേട്ട് മായ് ശരിക്കും വിശ്വസിച്ച് പോവുകയായിരുന്നു.

താന്‍ കാമുകനെ തിരിച്ചുകിട്ടാന്‍ പൂജകള്‍ നടത്താമെന്നായിരുന്നു മായിയോട് ദുര്‍മന്ത്രവാദി പറഞ്ഞത്. കാമുകനെ തിരിച്ചുകിട്ടാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും കാണാതിരുന്ന മായ് അതിന് സമ്മതിക്കുകയായിരുന്നു. ഇതിനായി വ്യാജ ദുര്‍മന്ത്രവാദി ആവശ്യപ്പെട്ട പണവും മായ് നല്കാന് തയ്യാറായി. ധാരാളം പണമാണ് അവര്‍ ചെലവാക്കിയത്. പകരം കാമുകനെ വശീകരിച്ച് തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ആ പൂജകള്‍ ചെയ്യാമെന്ന് മന്ത്രവാദി ഉറപ്പ് നല്‍കുന്നത്. 13000 യുവാനാണ് ഇതിനായി യുവതി ചെലവിട്ടത്. ഏകദേശം ഒന്നര ലക്ഷം രൂപ വരുമിത്.

കാമുകനോടുള്ള സ്നേഹത്തില്‍ യുവതി വാരിക്കോരിയാണ് ചെലവാക്കിയത്. പൂജകള്‍ നടത്തുന്നതോടെ ഉറപ്പായും താനും മുന്‍ കാമുകനും വീണ്ടും ഒന്നിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍ അതേസമയം ഒന്നര ലക്ഷം രൂപ ലഭിച്ചതോടെ ഈ തട്ടിപ്പുകാരന് തന്റെ ശരിക്കുമുള്ള സ്വഭാവം പുറത്തെടുത്തു. പിന്നീട് ഒരിക്കലും ഈ യുവതി അയാളെ വിളിച്ച് കിട്ടിയില്ല. എന്തിനേറെ പറയുന്നു ദുര്മന്ത്രിവാദിയുടെ പൊടിപോലും കിട്ടിയില്ല. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് യുവതിക്ക് മനസ്സിലായത്. ഉടനെ തന്നെ പോലീസില്‍ പരാതിയും നല്കി.

താന്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടതെന്ന് യുവതി പോലീസിനോട് വിശദീകരിച്ചിട്ടുണ്ട്. അതേസമയം ഇത് ആദ്യമായിട്ടല്ല ഈ തട്ടിപ്പുകാരന് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയത്. പലരെയും ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 96 കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഒരു വെബ് സൈറ്റിലെ വീഡിയോ വഴിയാണ് ഇയാളെ കുറിച്ച് യുവതി അറിഞ്ഞത്. പണം നല്കിയാല് അത്ഭുതങ്ങള്‍ പൂജയിലൂടെ സാധ്യമാക്കുമെന്ന് ഇതില്‍ പറയുന്നുണ്ടായിരുന്നു. ഈ തട്ടിപ്പുകാരന് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications