കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2017 ചൈനയുടെ വര്‍ഷം, യെന്‍ ലോക കറന്‍സിയാകും: നോസ്റ്റര്‍ഡാമസ് 2017നെക്കുറിച്ച് നടത്തിയ പ്രവചനങ്ങള്‍!!

  • By Kishor
Google Oneindia Malayalam News

1554 മുതല്‍ 2016 വരെ തന്റെ പ്രവചനങ്ങള്‍ കൊണ്ട് ഞെട്ടിച്ചയാളാണ് നോസ്റ്റര്‍ഡാമസ്. ഫ്രഞ്ച് പ്രവാചകനായിരുന്ന നോസ്റ്റര്‍ഡാമസ്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിക്കും എന്ന് വരെ നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നത്രെ. അദ്ദേഹത്തിന്റെ അവസാനിക്കാത്ത പ്രവചനങ്ങളില്‍ 2017നെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട്. ഈ ഒരു വര്‍ഷം നടക്കാന്‍ പോകുന്ന കാര്യങ്ങള്‍.

Read Also: ആ ഒന്നര രൂപ മോദിയുടെ അക്കൗണ്ടിലേക്കല്ല.. ടൈംസ് ഓഫ് ഇന്ത്യ കോപ്പിയടിച്ച മനോരമ പറയുന്നത് പച്ചക്കള്ളം?

Read Also: നെയ്യപ്പത്തില്‍ നെയ്യുണ്ടോ... പിന്നെ എന്തിനാണ് സാര്‍ വനിതാ സമ്മേളനത്തില്‍ വനിതകള്‍.. മുസ്ലിം ലീഗിനെ ട്രോള്‍ ചെയ്ത് കൊല്ലുന്നേ...!!

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈന, 2017ല്‍ ലോകത്ത് ഒന്നാമതെത്തും എന്നാണ് നോസ്റ്റര്‍ഡാമസ് പ്രവചിക്കുന്നത്. കഴിഞ്ഞില്ല, പൗണ്ടിനെയും ഡോളറിനെയും പിന്തള്ളി ചൈനീസ് യെന്‍ ലോക കറന്‍സിയുമാകും. പാസ്റ്റര്‍ റിക്കാര്‍ഡോ സലാസറും നോസ്റ്റര്‍ഡാമസിന്റെ ഈ പ്രവചനത്തിന്റെ വഴിയേ ആണ്. കാണാം, നോസ്റ്റര്‍ഡാമസ് പറഞ്ഞത് പ്രകാരം 2017 എങ്ങനിരിക്കുമെന്ന്...

ഇന്ത്യയ്ക്ക് ശുഭസൂചനയല്ല

ഇന്ത്യയ്ക്ക് ശുഭസൂചനയല്ല

ഏഷ്യയിലെ വന്‍ശക്തിയാകാന്‍ ചൈനയുമായി കൊണ്ടുപിടിച്ച പോരാട്ടത്തിലാണ് ഇന്ത്യ. എന്നാല്‍ ചൈന ലോകശക്തികളെ മൊത്തം മറികടന്ന് സൂപ്പര്‍ പവറാകാന്‍ പോകുന്ന വര്‍ഷമാണ് 2017 എന്നാണ് സ്വയം പ്രഖ്യാപിത നോസ്റ്റര്‍ഡാമസായ പാസ്റ്റര്‍ റിക്കാര്‍ഡോ സലാസ പറയുന്നത്. രസകരമെന്ന് പറയട്ടെ സമാനമായ പ്രവചനം സാക്ഷാല്‍ നോസ്റ്റര്‍ഡമാസും നടത്തിയിട്ടുണ്ടത്രെ.

യെന്‍ ലോക കറന്‍സിയോ

യെന്‍ ലോക കറന്‍സിയോ

ചൈനയുടെ കറന്‍സിയായ യെന്നിനാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് എന്നാണ് മറ്റൊരു പ്രവചനം. ബ്രെക്‌സിറ്റിന് പിന്നാലെ പൗണ്ട് ക്ഷയിക്കുന്നതോടെയാണ് യെന്‍ ശക്തി പ്രാപിക്കുന്നത്. ഒന്നാമതാകാന്‍ അമേരിക്ക ചൈനയെ അനുവദിക്കുമെന്നും അങ്ങനെ യെന്‍ ലോക കറന്‍സിയാകുമെന്നുമാണ് പ്രവചനം.

റഷ്യയും ഉക്രെയ്‌നും വെടി നിര്‍ത്തും

റഷ്യയും ഉക്രെയ്‌നും വെടി നിര്‍ത്തും

ഉക്രെയ്‌നും റഷ്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് ഈ വര്‍ഷം ശമനുമുണ്ടാകും. റഷ്യയും ഉക്രൈനും തമ്മില്‍ ഒരു ഉടമ്പടിയുണ്ടാക്കും. - നോസ്റ്റര്‍ഡാമസിന്റെ പ്രധാനപ്പെട്ട പ്രവചനങ്ങളില്‍ ഒന്ന് ഇതാണ്.

സോളാറിലും താല്‍പര്യം

സോളാറിലും താല്‍പര്യം

2017ല്‍ ലോകം സൗരോര്‍ജത്തിന്റെ പിന്നാലെയായിരിക്കും. ലോകരാജ്യങ്ങള്‍ സോളാര്‍ എനര്‍ജി ഉപയോഗിക്കുന്നതില്‍ താത്പര്യം കാണിക്കും. സോളാറുമായി ബന്ധപ്പെട്ട വന്‍കിട പ്രൊജക്ടുകള്‍ പ്രമുഖ രാജ്യങ്ങള്‍ അവതരിപ്പിക്കും.

യൂറോപ്പില്‍ ഇറ്റലി തകരും

യൂറോപ്പില്‍ ഇറ്റലി തകരും

യൂറോപ്യന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കേന്ദ്രമായി ഇറ്റലി മാറുന്ന കാഴ്ചയാകും 2017 ല്‍ കാണുക. തൊഴിലില്ലായ്മയും വായ്പയുമാകും ഇറ്റാലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുക.

ലാറ്റിനമേരിക്കയ്ക്ക് പുതിയ മുഖം

ലാറ്റിനമേരിക്കയ്ക്ക് പുതിയ മുഖം

പൊതുവേ ഇടതു രാഷ്ട്രീയത്തോട് ചേര്‍ന്ന് നടക്കുന്ന ലാറ്റിനമേരിക്കാന്‍ രാജ്യങ്ങള്‍ മാറും. വാണിജ്യ സംവിധാനങ്ങള്‍ ആകാശയാത്ര നടത്തുന്ന കാഴ്ച 2017ല്‍ കാണാം. ആഗോളതാപനം ലോകത്തെ ഒന്നടങ്കം ബാധിക്കും - ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍.

 ആരാണീ പ്രവാചകന്‍

ആരാണീ പ്രവാചകന്‍

16ാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ജ്യോതിശാസ്ത്രകാരനാണ് നോസ്റ്റര്‍ഡാമസ്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും യാഥാര്‍ഥ്യമാകുകയാണ്. ലോകത്തെ പിടിച്ചുകുലുക്കിയ പല ദുരന്തങ്ങളും മുന്‍കൂട്ടി പ്രവചിച്ചതാണ് നോസ്റ്റര്‍ഡാമസിനെ.പ്രശസ്തനാക്കിയത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റ്ലറുടെ ഉയര്‍ച്ച, അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം എല്ലാം അദ്ദേഹം പ്രവചിച്ചത്രെ.

പ്രവചനം അവസാനിക്കുന്നില്ല

പ്രവചനം അവസാനിക്കുന്നില്ല

ലോകത്തുള്ളവരെ എല്ലാം ഞെട്ടിച്ച ഫ്രഞ്ച് പ്രവാചകനായിരുന്ന നോസ്റ്റര്‍ഡാമസിന്റെ പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല എന്നു തന്നെ പറയാം. 1554ല്‍ തുടങ്ങിയ നോസ്റ്റര്‍ഡാമസിന്റെ പ്രവചനം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ നാം കണ്ടു. 2016ല്‍ എന്താക്കെ സംഭവിക്കുമെന്നും നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു.

English summary
Chinese Yen to become new global currency in 2017 according to Nostradamus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X