കടുവയ്ക്കൊപ്പം ഒരു പ്രഭാത സവാരി ആയാലോ?
ബെയ്ജിംഗ്: വളര്‍ത്ത് നായയെ കൂട്ടി പ്രഭാത സവാരിയും സായാഹ്ന സവാരിയുമൊക്കെ നടത്തുന്നത് പതിവ് സംഭവങ്ങളാണ്. എന്തെങ്കിലുമൊരു ചെയ്ഞ്ച് വേണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് കടുവയെ ട്രൈ ചെയ്ത് നോക്കാം. തമാശയെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ ചൈനയിലെ ഒരു മൃഗശാല ജീവനക്കാരനാണ് കടുവയെക്കൂട്ടി നടക്കാനിറങ്ങിയത്.
ജിയാസുവോ നഗരത്തിലാണ് അദ്ഭുതവും അതേ സമയം രസകരവുമായ കാഴ്ച നടന്നത്. ചൊവ്വാഴ്ചയാണ് മൃഗശാല ജീവനക്കാരനായ ഹു കടുവയെക്കൂട്ടി നടക്കാനിറങ്ങിയത്. ആറ് മാസം പ്രായമുള്ള കടുവയെയാണ് ഇയാള്‍ ഒപ്പം കൂട്ടിയത്.
ഒരു ഇരുന്പ് ചങ്ങലയിട്ട് കടുവയെ ബന്ധിച്ചാണ് ഇയാള്‍ പാര്‍ക്കിലെ പൊതുവഴിയിലൂടെ നടന്നത്. ഇത്തരത്തില്‍ നടക്കുന്നതിന് കടുവയ്ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നെന്ന് ഹു പറഞ്ഞു. പൊതുജനങ്ങള്‍ നടക്കുന്ന വഴിയിലൂടെ കടുവയെ കൂട്ടി നടന്നെങ്കിലും ഒരാളെപ്പോലും കടുവ ഉപദ്രവിച്ചില്ലെന്നതാണ് മറ്റൊരു വസ്തുത.
ആരെയും ഉപദ്രവിയ്ക്കാതെ കടുവ ഹു വിനൊപ്പം നടന്നപ്പോള്‍ ആളുകള്‍ക്ക് സംശയം ഇത് കടുവ തന്നെയാണ് അതോ നായയാണോ. എന്തായാലും കൂ്ട്ടത്തില്‍ ധൈര്യമുള്ളവര്‍ ഹുവിനെയും ഒപ്പമുള്ള മൃഗത്തെയും അടുത്തെത്തി നിരീഷിച്ച ശേഷം പറഞ്ഞു ഇത് നായ അല്ല കടുവ തന്നെ