കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈ ഫാറ്റ് ഭക്ഷണം സ്തനാര്‍ബുദത്തിന് കാരണം?

  • By Meera Balan
Google Oneindia Malayalam News

സക്രാമെന്റോ: ഹൈ ഫാറ്റ് ഭക്ഷണങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ശാസ്ത്രഞ്ജരാണ് കണ്ടുപിടിത്തിന് പിന്നില്‍. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മൂലം ഉണ്ടാകുന്ന കൊളസ്‌ട്രോള്‍ സ്തനാര്‍ബുദ സാധ്യതയെ വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഹൈ ഫാറ്റ് ഡയറ്റ് 30 ശതമാനം വരെ കാന്‍സര്‍ കോശങ്ങളെ വളര്‍ത്താന്‍ ഇടയാക്കുമെന്ന് കണ്ടെത്തിയത്. സയന്‍സ് മാസികയില്‍ പഠനം പ്രസിദ്ധീകരിച്ചി്ട്ടുണ്ട്.

High,Fat, Food

സ്തനാര്‍ബുദത്തിന്റെ സാധ്യതയെ വര്‍ദ്ധിപ്പിയ്ക്കുന്നതിന് പലകാരണങ്ങളുണ്ട്. കൊളസ്‌ട്രോള്‍ അതില്‍ ഒരു ഘടകമാണെന്ന് ഫാര്‍മക്കോളജി ആന്റ് കാന്‍സര്‍ ബയോളജി വിഭാഗം സീനിയര്‍ ഗവേഷകന്‍ ഡൊണാള്‍ഡ് മക്‌ഡോനെല്‍ പറഞ്ഞു.

27 ഹൈട്രോക്‌സി കൊളസ്‌ട്രോള്‍ അഥവാ 27HC യാണ് കാന്‍സറിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട് . ഈസ്ട്രജന്‍ ഉത്പാദനത്തെ തടയുന്നതിനും കൊളസ്‌ട്രോള്‍ കാരണമാകുന്നുവെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.

English summary
A new study indicates that a by-product of cholesterol caused by high-fat diet can develop the deadly growth and spread of breast cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X