മരണശേഷം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് പറ്റും?
സാന്‍ഫ്രാന്‍സിസ്‌കോ: അടുത്ത സുഹൃത്തുക്കള്‍ മരിച്ചതിന് ശേഷം അവരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ കാണുന്നത് തന്നെ ഒരു സങ്കടമാണ്. ചില കൂട്ടുകാരാകട്ടെ മരിച്ചുപോയ ആളുടെ ഓരോ ഫോട്ടോയും പോസ്റ്റും കുത്തിപ്പൊക്കി കൊണ്ടുവന്ന് അതിന് താഴെ സങ്കടങ്ങളും ആദരാഞ്ജലികളും എഴുതിവെക്കുകയും ചെയ്യും. അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന പോസ്റ്റാകട്ടെ ടൈംലൈനില്‍ ഏറ്റവും മുകളില്‍ വന്ന് നില്‍ക്കുകയും ചെയ്യും.
ഒരു യൂസര്‍ മരിച്ചുപോയാല്‍ പിന്നീട് ആ പ്രൊഫൈലിന് എന്താണ് സംഭവിക്കുക. അക്കൗണ്ട് ഉപയോഗിക്കുന്ന ആള്‍ മരണപ്പെട്ടെന്ന് അറിഞ്ഞാല്‍ പ്രൊഫൈല്‍ മരവിപ്പിക്കുകയാണ് ഫേസ്ബുക്ക് സാധാരണ ചെയ്യാറുള്ളത്. മരിച്ചയുടനെ പലരുടെയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സജീവമായി കാണാറുണ്ടെങ്കിലും അത് പതിയെ ഡീ ആക്ടിവേറ്റ് ആകും.

എന്നാല്‍ മരണശേഷം ആരാണ് തങ്ങളുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യേണ്ടത് എന്ന് യൂസര്‍മാര്‍ക്ക് തീരുമാനിക്കാനുള്ള സൗകര്യം കൂടി കൊണ്ടുവരികയാണ് ഫേസ്ബുക്ക്. മരണാനന്തരം പ്രൊഫൈല്‍ കൃത്യമായി പുതുക്കാന്‍ വേണ്ടിയാണ് ഫേസ്ബുക്ക് ഈ സൗകര്യം കൊണ്ടുവരുന്നതാണ്. ബന്ധുക്കള്‍ നഷ്ടപ്പെട്ട ആളുകളില്‍ പലരും ഫേസ്ബുക്ക് പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ താല്‍പര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ ഈ നീക്കം.
സാധാരണ ഫേസ്ബുക്ക് യൂസര്‍ക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും പുതിയ ആള്‍ക്കും കിട്ടും. ഇനി ഈ പിന്‍ഗാമിക്ക് താല്‍പര്യമില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തുകളയുകയുമാകാം. അമേരിക്കയിലുള്ള ഫേസ്ബുക്ക് യൂസര്‍മാര്‍ക്ക് മാത്രമാണ് തല്‍ക്കാലം ഈ സൗകര്യം ഉണ്ടാകുക. താമസിയാതെ ഇന്ത്യയിലും ഇത് നടപ്പിലാക്കും എന്നാണ് അറിയുന്നത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കിന്റെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ.












Click it and Unblock the Notifications