കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ കേസ് പ്രതി ഇന്ത്യയിൽ മൂന്നുമാസം താമസിച്ചു; റിപ്പോർട്ട്

Google Oneindia Malayalam News

മെല്‍ബണ്‍: ലോകത്തെ തന്നെ ഞെട്ടിച്ച ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ കേസ് പ്രതി ആക്രമണത്തിന് മുമ്പ് ഇന്ത്യയില്‍ താമസിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ റോയല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015ല്‍ ഇന്ത്യയില്‍ എത്തിയ പ്രതി ബ്രന്റണ്‍ ടാരന്റ് മൂന്ന് മാസത്തോളം ഇന്ത്യയില്‍ താമസിച്ചതായാണ് വിവരം. എന്നാല്‍ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇന്ത്യയെ കൂടാതെ മറ്റ് പല രാജ്യങ്ങളും ഇയാള്‍ സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

india

2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികള്‍കളിലെ വിശ്വാസികള്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. ലോകത്തെ തന്നെ ഞെട്ടിച്ച ആക്രമണമായിരുന്നു ഇത്. ആക്രമണത്തിന് മുമ്പ് 2014 ഏപ്രില്‍ 15 മുതല്‍ 2017 ആഗസ്റ്റ് 17 വരെ ഇയാള്‍ ഉത്തര കൊറിയ ഒഴികെയുള്ള വിവിധ രാജ്യങ്ങള്‍ ഇയാള്‍ സന്ദര്‍ശിച്ചെന്നാണ് വിവരം. 792 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തങ്ങിയത് ഇന്ത്യയിലാണ്. ഇന്ത്യയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യമൊന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. 2015 നവംബര്‍ മുതല്‍ 2016 ഫെബ്രുവരി വരെയാണ് ഇന്ത്യയിലുണ്ടായിരുന്നത്.

ഇയാള്‍ നടത്തിയ വിദേശ യാത്രയ്ക്കിടെ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായി കണ്ടതിനോ പരിശീലനം നേടിയതിനോ തെളിവുകളില്ലെന്ന് ന്യീസിലന്‍ഡ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2012 വരെ ഇയാള്‍ ജോലിക്ക് പോയെന്നും അതിന് ശേഷം പിതാവ് നല്‍കിയ പണം ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ വരുമാനത്തില്‍ നിന്നുമാണ് ജീവിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജസ്ഥാനില്‍ ബിജെപി തരംഗം; കോണ്‍ഗ്രസിനെ പിന്നിലാക്കി കുതിപ്പ്, അമ്പരന്ന് ഗെഹ്ലോട്ടും പൈലറ്റുംരാജസ്ഥാനില്‍ ബിജെപി തരംഗം; കോണ്‍ഗ്രസിനെ പിന്നിലാക്കി കുതിപ്പ്, അമ്പരന്ന് ഗെഹ്ലോട്ടും പൈലറ്റും

ഗാന്ധി കുടുംബം ഒന്നുമല്ല, രാഹുല്‍ ഭരിക്കാനായി ജനിച്ചവനാണെന്ന് കരുതുന്നു, തുറന്നടിച്ച് വിമത നേതാവ്!!ഗാന്ധി കുടുംബം ഒന്നുമല്ല, രാഹുല്‍ ഭരിക്കാനായി ജനിച്ചവനാണെന്ന് കരുതുന്നു, തുറന്നടിച്ച് വിമത നേതാവ്!!

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

രണ്ടും കല്‍പ്പിച്ച് അമിത് ഷാ ഇറങ്ങുന്നു; ചര്‍ച്ചയ്ക്കായി കര്‍ഷകരെ ക്ഷണിച്ചു, കേന്ദ്രത്തിന്റെ പുതിയ നീക്കംരണ്ടും കല്‍പ്പിച്ച് അമിത് ഷാ ഇറങ്ങുന്നു; ചര്‍ച്ചയ്ക്കായി കര്‍ഷകരെ ക്ഷണിച്ചു, കേന്ദ്രത്തിന്റെ പുതിയ നീക്കം

English summary
Christchurch Mosque Attack: Accused Brenton Tarrant Traveled to India Before the Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X