കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ക്രിസ്തുമസ് ചടങ്ങുകള്‍ നടത്താന്‍ അനുമതി

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ക്രിസ്തുമസ് ചടങ്ങുകള്‍ നടത്താന്‍ അനുമതി. കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പള്ളികള്‍ തുറക്കുന്നതിന് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ക്രിസ്മസ് കാലത്തത്ത് ശക്തമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കുര്‍ബാന ഉള്‍പ്പടേയുള്ള ചടങ്ങുകള്‍ നടത്താന്‍ ഷാര്‍ജ ഭരണകൂടം അനുമതി നല്‍കുകയായിരുന്നു. അതേസമയം ദുബായില്‍ ഇതുവരെ പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.

ക്രിസ്തുമസിന് പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കണമെന്ന് കാട്ടി ക്രിസ്ത്യന്‍ സമൂഹം ദുബായ് ഭരണ കൂടത്തിന് അപേക്ഷ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം ഷാര്‍ജയിലെ സെൻ്റ് ഗ്രിഗോറിയോസ് ഒാർത്തഡോക്സ് ചർച്ചിൽ ഇൗ മാസം 24ന് വൈകിട്ട് 6 മുതൽ രാത്രി 10.30വരെയായിരിക്കും ക്രിസ്മസ് കുര്‍ബാന. പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ തന്നെ ഓണ്‍ലൈനില്‍ മുന്‍കൂറായി പേരി രജിസ്റ്റര്‍ ചെയ്യണം.

christmas

Recommended Video

cmsvideo
ദൈവമേ സ്വർണ്ണം കിട്ടാക്കനിയാകുമോ ? വില കുതിച്ചുയരുന്നു

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് കൂര്‍ബാനയില്‍ 5000 പേരാണ് പങ്കുടെത്തിരുന്നതെങ്കിലും ഇത്തവണ 160 പേര്‍ക്ക് മാത്രമായിരിക്കും അനുമതി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്ക ധരിക്കണം. ആളുകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം. 12 ന് താഴെ ഉള്ളവരും 60 ന് മുകളില്‍ ഉള്ളവര്‍ പളളിയിലെത്താന്‍ പാടില്ല. കുര്‍ബാനയുടെ തത്സമയ സംപ്രേഷണം ഓണ്‍ലൈനിലും ഉണ്ടായിരിക്കും. ഷാർജ സെന്റ് മൈക്കിൾസ് കാത്തലിക് ചർച്ചിൽ 23, 4 25 തിയതികളിൽ കുർബാന നടക്കും.

English summary
Christian churches in Sharjah allowed to hold Christmas rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X