ഖുറാന് നിന്ദ: പാകിസ്താനില്‍ ക്രിസ്ത്യന്‍ ദമ്പതിമാരെ ജീവനോടെ ചുട്ടുകൊന്നു
ഇസ്ലാമാബാദ്: മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനെ നിന്ദിച്ചു എന്നാരോപിച്ച് ക്രിസ്ത്യന്‍ ദമ്പതിമാരെ പാകിസ്താനില്‍ ജീവനോടെ ചുട്ടുകൊന്നു. പഞ്ചാബ് പ്രവിശ്യയിലെ കോട്ട് രാധാകിഷന്‍ പട്ടണത്തിലാണ് സംഭവം നടന്നത്.
ഷാമ, ഷഹ്സാദ് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ലാഹോറില്‍ നിന്ന് വെറും അറുപത് കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം.

ഖുറാന് നിന്ദ നടന്നു എന്നറിഞ്ഞ് അക്രമാസക്തരായി നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഷാമയേയും ഷഹ്സാദിനേയും ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ഇഷ്ടികച്ചൂളയിലിട്ട് ജീവനോടെ കത്തിച്ചു. ഷാമയും ഷഹ്സാദും ഇതേ ഇഷ്ടിക ചൂളയിലായിരുന്നു ജോലി ചെയ്തിരുന്നത്.
പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പാകിസ്താനില്‍ മത നിന്ദ വലിയ കുറ്റമായിട്ടാണ് കണക്കാക്കുന്നത് . പലപ്പോഴും കോടതിയോ പോലീസോ ഇടപെടും മുമ്പ് അക്രമാസക്തരായ ജനക്കൂട്ടമാകും ശിക്ഷ നടപ്പാക്കുക. ഇത്തരത്തില്‍ നിരവധി പേര് പാകിസ്താനില്‍ കൊല്ലപ്പെട്ടിട്ടുണ്ട് .
ഇത്തരം കേസുകള്‍ കോടതിയിലെത്തിയാലും ഇരകള്‍ക്ക് രക്ഷയില്ല . കോടതിയുടെ ശിക്ഷാവിധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വീണ്ടും മതമൗലിക വാദികള്‍ ആക്രമിക്കുന്ന സ്ഥിതിയാണ് പാകിസ്താനിലുള്ളത് .
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications